Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

About me

ഡിസംബറിലെ മഞ്ഞു വിട്ടുമാറാത്ത 88 കളിലെ കുളിരുള്ള ഒരു ജനുവരി മാസം അന്നൊരു ബുധനാഴ്ചയായിരുന്നു ഉച്ചവരെ ഒരു സാധാരണ ദിവസം, എന്നാല്‍ ഉച്ചകഴിഞ്ഞോ അസാധാരണമാം വിധം കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി സന്ധ്യയോടെ ശക്തമായ പേമാരിയും കാറ്റും ഉണ്ടായി മിന്നല്‍പിണരുകള്‍ ഭൂമിയെ നടുക്കി സമയം ദ്രുത വേഗത്തില്‍ കടന്നുപോയി അന്ന് നിലവിലുണ്ടായിരുന്ന ബ്ലോഗര്‍മാര്‍ക്ക് പോസ്റ്റിടാന്‍ സാധിച്ചില്ല കാരണം വൈദ്യുതിബന്ധം തടസ്സപെട്ടിരുന്നു എന്താ ലോകം അവസാനിക്കാന്‍ പോകുന്നുവോ ഭൂലോകര്‍ സംശയിച്ചു!! . അതെ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു!!.
നായ്ക്കള്‍ ഭയന്ന് വിറച്ചു ഓരിയിട്ടു കടവാവലുകള്‍ ചിതറി പറന്നു . കരിനാഗങ്ങള്‍ ഭയന്ന് പത്തിവിടര്‍ത്തി .എല്ലാത്തിനും ഒടുവില്‍ അത് സംഭവിച്ചു! ഏകദേശം 2:00am ഓടെ തൊടുപുഴയിലെ മൗണ്ട്സിനായ് ഹോസ്പ്പിറ്റലില്‍ എന്റെ മാതാവ് എനിക്ക് ജെന്മമേകി കാറ്റു നിലച്ചു മഴയും മിന്നല്‍ എങ്ങോ പോയ്മറഞ്ഞു ശാന്തമായ അന്തരീഷത്തില്‍ നിലാവുദിച്ചു ആ നിലാവിനെ നോക്കി ആകൊച്ചു ദേവന്‍ പുഞ്ചിരിച്ചു
കഥ ഇവിടെ തുടങ്ങുന്നു

No comments:

Post a Comment