Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

Featured Post

ഓര്‍ക്കുന്നുണ്ടോ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് നിലച്ച ആ ചാനലിനു എന്താണ് സംഭവിച്ചത്?

 ഒരു കാലത്ത് മലയാളിയുടെ വാര്‍ത്താ സങ്കല്പഞങ്ങളെ മാറ്റിമറിച്ച  വാര്‍ത്താ ചാനലാണ്‌ ഇന്ത്യാവിഷന്‍. ദൂര ദര്‍ശന്‍ ഉള്‍പടെ എല്ലാചാനലുകളും പിന്...

ഓര്‍ക്കുന്നുണ്ടോ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് നിലച്ച ആ ചാനലിനു എന്താണ് സംഭവിച്ചത്?


 ഒരു കാലത്ത് മലയാളിയുടെ വാര്‍ത്താ സങ്കല്പഞങ്ങളെ മാറ്റിമറിച്ച  വാര്‍ത്താ ചാനലാണ്‌ ഇന്ത്യാവിഷന്‍. ദൂര ദര്‍ശന്‍ ഉള്‍പടെ എല്ലാചാനലുകളും പിന്തുടര്‍ന്ന വാര്‍ത്താ അവതരണ രീതിയെ പാടെ മാറ്റി മറിച്ച് ഇരുപത്തിനാല് മണിക്കൂറും  പുതുമയാര്‍ന്ന രീതികളിലൂടെ, തത്സമയം, ഇന്ത്യാവിഷന്‍റെ ശബ്ദ്ധം രണ്ടായിരത്തി മൂന്നു മുതല്‍ കേരളത്തിലെ ജനങ്ങളുടെ സ്വീകരണ മുറിയിലൊരു വേറിട്ട ശബ്ദമായി മാറി. പിന്നീട് വന്ന വാര്‍ത്താ ചാനലുകളെല്ലാം ഇന്ത്യാ വിഷന്‍ പിന്തുടര്‍ന്ന അവതരണ രീതികളാണ് ഇപ്പോഴും തുടരുന്നത്. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിനായിരുന്നു ചാനലിന്റെ ഉടമസ്ഥാവകാശം. മാത്രമല്ല ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആയ നികേഷ് കുമാര്‍ ഉള്‍പ്പെടെ പ്രമുഖരായ പല മാധ്യമ പ്രവര്‍ത്തകരും  എന്തിനേറെ പ്രമുഖനല്ലാത്ത ഈ ഉള്ളവനും ഇന്ത്യാവിഷന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ടായിരത്തി പതിനഞ്ചുവരെ വാര്‍ത്താ മാധ്യമ രംഗത്തെ സേവനങ്ങള്‍ തുടര്‍ന്ന ചാനലില്‍ അണിയറയിലെ കാര്യങ്ങള്‍ അത്ര ശുഭമായിരുന്നില്ല. ചാനലിന്‍റെ റസിഡന്‍റെ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫറൂഖിയുമായി ബന്ധപ്പെട്ട്
പത്രപ്രവര്‍ത്തകര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ആരോപണം അന്വേഷിക്കാന്‍ തയ്യാറാകാതെ മാനേജ്മെന്‍റെ്  മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എംപി ബഷീറിനേയും ഉണ്ണികൃഷ്ണനേയും പിരിച്ചുവിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നതോടെ ചാനല്‍ താല്‍ക്കാലികമായി സംപ്രേഷണം നിര്‍ത്തിവെച്ചു. അതേസമയം തന്നെ ചാനല്‍ നല്ല രീതിയില്‍ സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. അതുകൊണ്ട് തന്നെ ആവശ്യത്തിനു വാഹനങ്ങളോ ക്യാമറകളോ ചാനലിനുണ്ടായിരുന്നില്ല. ഏറെ കുറെ ബ്യൂറോകളും പ്രവത്തനം നിര്‍ത്തിയിരുന്നു.

തത്സമയ സംപ്രേണം നിര്ത്തിയതിന് ശേഷം വാര്ത്തകളുടേയും മറ്റ്പരിപാടികളുടേയും റിപ്പീറ്റ് ടെലികാസ്റ്റിങ് ആണ് ചാനലില്‍ തുടര്‍ന്നിരുന്നത്.ഇന്ത്യാവിഷന്‍ ജീവനക്കാരുടെ ലക്ഷങ്ങള്‍ വരുന്ന ശമ്ബളവും പിഎഫും എംകെ മുനീര്‍ നല്‍കിയിരുന്നില്ല. തൊഴിലാളി തര്‍ക്കവും ശമ്പള പ്രശ്നങ്ങളും നിലനിന്നിരുന്നതിനാല്‍ ഒരു രീതിയിലും മുന്നോട്ട് പോകാനാകാതെ മലയാളിയുടെ 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ മാര്ച്ച് 13 വ്യാഴാഴ്ച പകല് 11 മണിക്ക് വാർത്താ അവതാരകൻ തന്നെ ചാനൽ സംപ്രേക്ഷണം നിർത്തുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചതോടെ.ഒരു വാർത്താ യുഗത്തിന് തുടക്കം കുറിച്ച ഇന്ത്യാവിഷൻ  ഓർമ്മയായി. പിന്നീട് ദൈനംദിന പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നും പെര്‍മിഷന്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനെ തുടർന്നും കേന്ദ്രസര്‍ക്കാരിന്‍റെ  വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം മലയാളത്തിലെ ആദ്യത്തെ ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍റെ ലൈസന്‍സ് റദ്ദാക്കിയതായി  ലോക്സഭയിൽ അറിയിച്ചതോടെ മലയാളിയുടെ പൊതു ജീവിതത്തെയും ചിന്താധാരയെയും നിര്‍ണയിച്ച ചാലക ശക്തിയായിരുന്ന  ഇന്ത്യാവിഷന്‍ എന്ന വാര്‍ത്താ ചാനല്‍ ചരിത്രതാളുകളില്‍ മാത്രമായി ഒതുങ്ങി


No comments:

Post a Comment