Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

Featured Post

ഓര്‍ക്കുന്നുണ്ടോ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് നിലച്ച ആ ചാനലിനു എന്താണ് സംഭവിച്ചത്?

 ഒരു കാലത്ത് മലയാളിയുടെ വാര്‍ത്താ സങ്കല്പഞങ്ങളെ മാറ്റിമറിച്ച  വാര്‍ത്താ ചാനലാണ്‌ ഇന്ത്യാവിഷന്‍. ദൂര ദര്‍ശന്‍ ഉള്‍പടെ എല്ലാചാനലുകളും പിന്...

കണ്ടവരുണ്ടോ...?

താഴെ കാണുന്ന ഫോട്ടോയില്‍ എന്‍റെ മുഖ സൗന്ദര്യത്തിനു വെല്ലുവിളി  ഉയര്‍ത്തി കൂടെ നില്‍ക്കുന്ന കണ്ണാടി വച്ച മുഖത്തിന്‍റെ ഉടമ ശ്രി വാഴക്കോടനെ കുറച്ചുനാളുകളായി ബൂലോകത്തുനിന്നും കാണാതായിരിക്കുന്നു. മലയാളം ബ്ലോഗേഴ്സിനിടയില്‍ വത്യസ്തമായ പ്രമേയങ്ങള്‍കൊണ്ട് സൃഷ്ട്ടിച്ച നര്‍മ്മത്തിന്‍റെ ബോംബുകള്‍ പൊട്ടിച്ച വാഴക്കോടന്റെ അഭാവം ബൂലോകവാസികള്‍ക്ക്‌  അനുഭവപെടുന്നില്ലേ. പച്ചകര്‍മ്മ പുരാണം ഭാഗം പന്ത്രണ്ടിന് ശേഷം വസ്തിക്ക് പോയതാണ്. ഇദ്ദേഹം  കുഞ്ഞീവിതാത്തയുടെ മകള്‍ സുഹറയുമായി സ്ഥലം വിട്ടതാണോ എന്ന് ഞാന്‍  സംശയിക്കുന്നുഇദ്ദേഹത്തെ അറിയാത്തവര്‍ക്കായി എനിക്കറിയാവുന്ന ചില അടയാളങ്ങള്‍

ആരെയും ചിരിപ്പിച്ചു കയ്യില്‍ എടുക്കാന്‍ കേമന്‍
മൈക്ക്‌ കണ്ടാല്‍ വിടില്ല
കരോക്കെ ഗാനമേള ഒരു ഹോബിയാണ്
മിക്കവാറും ബ്ലോഗ്‌ മീറ്റുകള്‍ നടക്കുന്ന പരിസരങ്ങളില്‍ കണ്ടുവരുന്നു

ഇദ്ദേഹത്തെ പറ്റി എന്തെകിലും വിവരം ലഭിക്കുന്നവര്‍ താഴെകാണുന്ന വിലാസത്തിലോ ഇവിടെ കമന്‍റ് ആയോ അറിയിക്കുക. അതോടൊപ്പം വാഴയോട് തിരിച്ചുവരാന്‍ അപേക്ഷിക്കുന്നു.

വിലാസം
കുഞ്ഞീവി താത്ത
ബായക്കോട്
മുള്ളൂര്‍ക്കര, തൃശൂര്‍
തരൂല്ല

21 comments:

 1. ബ്ലോഗ്ഗ് വായിച്ച ആരെങ്കിലും എട്ടിന്റെ പണി കൊടുത്തു കാണുമോ...?

  ReplyDelete
 2. നമ്പര്‍ കിട്ടുകയാണെങ്കില്‍ കുഞ്ഞീവിതാത്താക്ക് ഒന്ന് മിസ്സ്‌ കോള്‍ അടിക്കാമായിരുന്നു ,അതോ തൊടുപുഴ മീറ്റിനു വന്നിട്ട് നിങ്ങലല്ലാവരും കൂടെ അയാളെ ഇല്ലതാക്കിയോ. എന്തിരുന്നാലും പാവം നല്ല മനുഷ്യാനായിരുന്നു ഹ അഹഹ

  ReplyDelete
 3. പറഞ്ഞത് മാരി മ്മടെ കുഞ്ഞീവീസ് കോർണർ എബടെ??????

  ReplyDelete
 4. NJAAN EE BLOLOKAM NOKKI DEVANEYUM DEVALOKAVUM KANDU NANNU .PINNEEDU VARUM VAIKIYIRIKKUNNU ENNE IDAKKU ONNU ORMMIPPIKKNAM PUTHIYA SRSHTTIKAL OKKE VARUMPOL MARAVIKKARAN AANU .AALUKAL ENNE MARAVIPPOTTAN ENNU VILIKKUM

  ReplyDelete
 5. ഇവിടുന്നു ബാഗും തൂക്കിപോയതാ ഇവിടെ കരോക്കെ ഗാനമേള ഉദ്ദേശിച്ചപോലെ നടക്കാത്ത വിഷമത്തിലാ സ്ഥലം വിട്ടേ.ഈ തിരോധാനവുമായി എനിക്ക് യാതൊരു വിധ പങ്കും ഇല്ല

  ReplyDelete
 6. ചില ബ്ലോഗർമാർക്ക് ഒരുവക ഭീഷണി നിലവിലുണ്ട് എന്നു കേൾക്കുന്നു..

  ReplyDelete
 7. ചങ്ങമ്പുഴയുടെ വാഴയാണോ ഉദ്ദേശിച്ചേ?
  നെറ്റില്‍ തപ്പിനോക്കൂ ദേവാ!

  ReplyDelete
 8. ഹഹഹ....ഇത് കൊള്ളാല്ലോ ദേവാ പത്രത്തില്‍ കൊടുക്കുന്നതിലും നല്ലത് ബ്ലോഗിലോ ? ഫേസ് ബൂക്കിലോ ? കൊടുത്താല്‍ മതി ല്ലേ ...(കാണ്മാനില്ല എന്ന്)

  ReplyDelete
 9. നാട്ടിൽ വീടുപണിയൊക്കെ ആയി ബിസി ആയി നടക്കുവാ.

  ReplyDelete
 10. വാഴയെ തിരൂര്‍ മീറ്റില്‍ കണ്ടതാ...അതുശേഷം പോസ്റ്റുകള്‍ കണ്ടിരുന്നു...കാണാതായി എന്നത് പുതിയ അറിവാ....തപ്പി എടുക്കേണ്ടി വരുമോ???

  ReplyDelete
 11. വാഴ നാട്ടില്‍ സെറ്റില്‍ ആയി എന്ന് ഞാനും കേട്ടിരുന്നു... ഇവിടുത്തെ(ദുബായ്) നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.

  ReplyDelete
 12. ശരിയാണല്ലോ ഈ വാഴക്കോടന്‍ എവിടെപ്പോയി.....

  ReplyDelete
 13. ഇനി വല്ല തമിഴനും പിടിച്ചു മുല്ലപ്പെരിയാറില്‍ താഴ്ത്തിയോ?

  ReplyDelete
 14. ഞമ്മക്ക് ബോഗാപ്പീല്‍ക്കൊരു മാര്‍ച് സന്കെടെപ്പിചാലോ ദേവാ

  ReplyDelete
 15. എന്തായാലും ആളുടെ വിവരം കിട്ടീട്ടുണ്ട് പുള്ളി നാട്ടില്‍ ഉണ്ട്!! വീട്ടില്‍ തിരക്കുകളാണ് ജനുവരിയില്‍ തിരിച്ചുപോകും എന്നാണ് പറഞ്ഞത്

  ReplyDelete
 16. വാഴക്കോടന്‍ പുതിയ വീട് വച്ചിട്ടുണ്ടാവുമെങ്കില്‍ ഉറപ്പാണ്‌ ഇപ്പോള്‍ വാഴ നടുകയാവും.

  ReplyDelete
 17. കുമാരന്‍ | kumaran said...

  നാട്ടിൽ വീടുപണിയൊക്കെ ആയി ബിസി ആയി നടക്കുവാ...!

  ഉം... ‘അപ്പോ എട്ടിന്റെ പണി കിട്ടി’ ക്കാണുമെന്ന് ഖാദു പറഞ്ഞത് നേരാ..!!

  ReplyDelete
 18. പുതിയ ആളാ,രണ്ടു പേരെയും പരിചയമില്ല ,അതോണ്ട് സ്നേഹസലാം ,,,

  ReplyDelete