മനസിന്റെ അകത്തളത്തില്‍ ദേവലോകത്തിന്റെ തൂലികകൊണ്ട് മാത്രം തുറക്കാവുന്ന ഒരു പൂട്ടിട്ട് ഞാന്‍ എന്റെ ഭാവനയെ സൂക്ഷിച്ചിരുന്നു.പഴയത് പോലെ തൂലികയില്‍ അക്ഷരങ്ങള്‍ പിറക്കതായപ്പോഴാണ് എന്റെ ഭാവനയെ ഏതോ മൂഷിക തസ്കര്‍ അപഹരിച്ചിരിക്കുന്നു എന്നസത്യം ഞാന്‍ മനസിലാക്കിയത് സമയ ദാരിദ്രം ഒരു പ്രശ്നമാണെങ്കിലും പൊതുവേ ബ്ലോഗര്‍ മാര്‍ക്ക് നേരിടേണ്ടി വരുന്ന വിഷയ ദാരിദ്രം എനിക്കൊരു പ്രശ്നമായിരുന്നില്ല. നമ്മുടെ കേരളത്തില്‍ ഇന്ന് അതൊരു പ്രശ്നമേ ആണെന്ന് തോന്നുന്നില്ല. വിഷയങ്ങള്‍ കൂടിപോയതുകൊണ്ടാണോ ഇന്നി എന്റെ തൂലികയുടെ സൃഷ്ട്ടികള്‍ ചാവിള്ളകള്‍ ആകുന്നത് . ആശയങ്ങളും വിഷയങ്ങളും
മനസിന്റെ ഉള്ളറയില്‍ കൂട്ടിയും കുറച്ചും പടയോരുക്കി സടകുടഞ്ഞു കടഞ്ഞെടുത്ത ഭാവനകൊണ്ട് എന്തെങ്കിലും എഴുതിയാലും പഴയത് പോലെ ഒരു ഗുമ്മില്ല. ഗുമ്മില്ലാത്ത പോസ്റ്റ് കുഴിയില്ലാത്ത അപ്പം പോലെ ആണ് ഒരു ഭംഗിയും ഉണ്ടാകില്ല. കുഴി എണ്ണാന്‍ ആളില്ലെങ്കില്‍ പിന്നെ പോസ്റ്റിട്ടിട്ടും കാര്യമില്ല. കുഴിയാകുന്ന കമന്റുകളിലാണല്ലോ ഓരോ പോസ്റ്റിന്റെയും വിജയം.
എന്റെ സൃഷ്ട്ടി മണ്ഡലത്തില്‍ കടിഞ്ഞാണില്ലാത്ത പടകുതിരയെ പോലെ വെമ്പല്‍ കൊണ്ടിരുന്ന സര്‍ഗാത്മകത എവിടെ പോയി? എന്നിലെ ആശയങ്ങളും ഭാവനയും മലേഷ്യക്ക് ഹണിമൂണ്‍ പോയിരിക്കുന്നുവോ? അതോ ജീവിത ചക്രത്തിന്റെ ദ്രുതചലനത്തില്‍ പെട്ടവ വിജുരുംബിച്ചുവോ? കാലമെന്ന തേര് തെളിക്കുന്ന സമയം കടമെടുത്ത് ഞാന്‍ ജന്മം കൊടുക്കാന്‍ ആഗ്രഹിച്ച നല്ല സൃഷ്ട്ടികള്‍ പാതിവഴിയില്‍ തളര്‍ന്നു വീഴുന്നതിന്റെ കാരണമെന്ത് ? കുറെ ഏറെ നല്ല രചനകൾ കൊണ്ട് നിറക്കാന്‍ കൊതിച്ച മനസിലെ ആ ബ്ലാക്ക് ബോര്‍ഡില്‍ ചോദ്യ ചിഹ്നം ഇടാന്‍ മറന്ന "എന്തുകൊണ്ട് " എന്ന ചോദ്യം ഞാന്‍ കോറിയിട്ടു.
എന്തൊക്കെയോ എഴുതാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ തലച്ചോറിന്റെ അന്തര്‍ഭവനങ്ങളില്‍ നിന്നുത്ഭവിച്ചു ബഹിസ്ഭുരണങ്ങളായി പറന്നുയരാന്‍ റണ്‍വേ ലക്ഷ്യമാക്കി നീങ്ങുന്ന എന്റെ ഭാവനയുടെ ചിറകുകളെ ഏതോ അദൃശ്യശക്തി തളര്‍ത്തുന്നു ദിശതെറ്റി റണ്‍വേയില്‍ നിന്ന് തെന്നി മാറുന്നു. ഏതോ പാറ കെട്ടുകളില്‍ ഇടിച്ചു അവ തകരുന്നു. ഭാവനക്കും എന്റെ തൂലികയ്ക്കും ഇടയില്‍ ആരോ കുന്തിരിക്കം പുകയ്ക്കുന്നു. ആ പുകമറയില്‍ എല്ലാം ശൂന്യം . എന്റെ ഏകാഗ്രതയുടെ ചുവരിലും ആരോ മസാല പടത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചുവോ? ശത്രുക്കള്‍ ആരെങ്കിലും കൂടോത്രം ചെയ്തതാണോ?
ഒരേ ഒരു പോസ്റ്റ് എഴുതി ബ്ലോഗ് വിടണം എന്ന എന്റെ തീരുമാനവും ചിതലരിച്ചതെങ്ങനെ എന്നും മനസിലാകുന്നില്ല! .ആ നീക്കം മണത്തറിഞ്ഞ ആരാധകരാണോ ഇതിനു പിന്നില്‍ അതോ അതിനെ ഭയക്കുന്ന ആരെങ്കിലുമോ?. എന്റെ തൂലികയ്ക്ക് അക്ഷരങ്ങളെ സൃഷ്ടിക്കുവാനുള്ള പ്രിതൃത്വം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ സൃഷ്ട്ടികള്‍ക്ക് പുതുജീവന്‍ നല്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തുടരുകയാണ് ഞാന്‍. ഈ ദേവലോകത്തിന്റെ അധിപനായി കുലപതിയായി. അനുഗ്രഹിച്ചാലും
ശ്രദ്ധിക്കുക: ഇതിലെ കുഴികള്‍ എണ്ണുക എന്നതാണ് നിങ്ങളില്‍ ഓരോരുത്തരിലും നിഷിപ്തമയിരിക്കുന്ന കര്‍മ്മം അതുകൊണ്ട് അതെണ്ണി കണക്കുകള്‍ താഴെ കൃത്യമായി അറിയിക്കുക

Devaa....appol kaaryangale okke swayam vimarshanam nadatthi kazhinjallo...ini valathu kaal eduthu vekkoo...aashamsakal...
ReplyDeleteഅപ്പം തരൂ സഖാവേ കുഴി എണ്ണാന്‍ :)
ReplyDeleteനോം അനുഗ്രഹിച്ചിരിക്കുന്നു..
ReplyDeleteനീ ആഗ്രഹിക്കുക മാത്രം ചെയ്യുക..
അപ്പോ എല്ലാം ശരിയാകും..
എല്ലാ ആശംസകളും!
കൊള്ളാം.
ReplyDeleteഅക്ഷരത്തെറ്റുകൾ, സന്ധി, സമാസം എല്ലാം ഒന്ന് ശ്രദ്ധിക്കണെ.
:)
നോം കുഴിയില്‍ വിശ്വസിക്കുന്നില്ല, പ്രത്യേകിച്ചും അപ്പത്തിലെ കുഴികളില്‍.
ReplyDeleteഒരേ കാര്യം തന്നെ തലങ്ങു വിലങ്ങും ഇട്ട് അപ്പത്തിനു കൊഴക്കാതെ പുറത്തിറങ്ങി നല്ല പോലെ കാറ്റുകൊള്ളു, വത്സാ, അപ്പോ ഒക്കെ ശരിയാകും :)
എഴുതൂ എഴുതൂ
ReplyDeleteവിഷയ ദാരിദ്രം അല്ല ദാരിദ്ര്യം ...ആ ദാരിദ്ര്യം ഇല്ലെന്നു പറഞ്ഞിട്ട് എഴുത്തില്‍ വെറും കാറ്റ് മാത്രമേ ഉള്ളല്ലോ ..ഒന്നും ഇല്ലെങ്കില്‍ എഴുതാതെ ഇരിക്കുക ,,എഴുത്ത് താനേ വരേണ്ടതാണ് ,,വരാന്‍ ആണെങ്കില്‍ അത് വരിക തന്നെ ചെയ്യും ..
ReplyDeleteഉറങ്ങുന്നവനെ വിളിച്ചു എഴുന്നേല്‍പിച്ചു ഭക്ഷണമില്ലായെന്നു പറഞ്ഞ പോലെ ആയല്ലോ.
ReplyDeleteഎഴുതാൻ എന്തെങ്കിലും വിഷയം ഇല്ലെങ്കിൽ നല്ല ഒരു സിനിമ പോയി കാണു. അല്ലെങ്കിൽ കുറച്ചു ദിവസം എങ്ങോട്ടെങ്കിലും യാത്ര പോകു.
ReplyDeleteഅതു വരെ ഇതുപോലുള്ള വെമ്പൽ എഴുതിക്കോള്ളു. പക്ഷെ email എഴുതി വിളിച്ചു വരുത്താതിരിക്കുക.
നന്ദി.
????
ReplyDeleteകാക്കത്തൊള്ളായിരം കുഴികളുള്ള ഒരു പോസ്റ്റ്..
ReplyDeleteഎഴുത്തുകാരന്റെ മനസ്സിനൊരു സമാധാനമാവട്ടെ :)))
നല്ല പോലെ തലയിലെന്നയിട്ട്, മനസ്സാകുന്ന പൊട്ടക്കുളത്തില്‍ ഒന്ന് മുങ്ങി തപ്പി നോക്കിം.. വല്ല കാലത്തപ്പവും കിട്ടാതിരിക്കില്ല..
ശുഭാശംസകള്‍.
adipoli ayatund kto...nice.....
ReplyDeleteNo comments brother..My wishes.
ReplyDeleteഗുമ്മിനു പകരം ഈസ്റ്റോ സോടാപ്പോടിയോ ഉപയോഗിക്കുക... ഗുംമിന്ടെ ഉപയോഗമാണ് ബൂലോകത്തെ സകല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണം.... :P
ReplyDeleteഎനിക്ക് മുന്‍പേ വന്നവര്‍ പറഞ്ഞത് തന്നെ ധാരാളം..അപ്പോള്‍ ഞാന്‍ നില്‍ക്കണോ..പോണോ..ആശംസകള്‍..
ReplyDeleteകുറച്ച് തെറ്റുകൾ കണ്ടത് പറയട്ടെ.
ReplyDeleteദ്രുതചലനം
രചനകൾ
അദൃശ്യശക്തി
ഇങ്ങനെ തിരുത്തുക.
അനില്‍@ബ്ലോഗ് ,കുമാരന്‍ ചേട്ടാ അക്ഷരതെറ്റുകള്‍ ചൂണ്ടികാണിച്ചതിനു നന്ദി
ReplyDelete@മിനി ??? മനസിലായില്ല!!!
കൈപ്പള്ളി ചേട്ടാ കമന്റിനു നന്ദി, എഴുതുന്നത് മറ്റുള്ളവരെ അറിയിക്കുക എന്നത് എന്റെ ആവശ്യമാണല്ലോ...:::))
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...
appam thinnaal pore, kuzhiyennano..?!!
ReplyDeleteബ്ലോഗര്‍ മാര്‍ക്ക് നേരിടേണ്ടി വരുന്ന വിഷയ ദാരിദ്രം എനിക്കൊരു പ്രശ്നമായിരുന്നില്ല. നമ്മുടെ കേരളത്തില്‍ ഇന്ന് അതൊരു പ്രശ്നമേ ആണെന്ന് തോന്നുന്നില്ല.
ReplyDeleteഇതൊരു സത്യമാ ട്ടോ.അതിനൊരു പഞ്ഞവുമില്ല. പക്ഷെ ബ്ലോഗ്ഗിൽ ഉൾപ്പെടുത്താൻ നമ്മുടെ സംസ്ക്കാരം അനുവദിക്കുമോ എന്നതേയുള്ളൂ പ്രശ്നം. തുടരുക, നല്ല നല്ല ആശയങ്ങൾ പിറവിയെടുക്കട്ടെ,ആ തൂലികയിൽ നിന്ന്.
ഏറ്റവും ഒടുവില്‍ ഇവിടെ വരികയും കുഴി എണ്ണി അഭിപ്രായം അറിയിക്കുകയും ചെയ്ത majeedalloor,മണ്ടൂസന്‍ നിങ്ങള്‍ക്ക് എന്റെ നന്ദി അതുപോലെ തന്നെ അവര്‍ക്ക് മുന്‍പ് ഇവിടെ എത്തി ചേരുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും തെറ്റുകള്‍ ചൂണ്ടികാണിക്കുകയും ചെയ്ത എലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി
ReplyDeleteചിറകൊടിഞ്ഞ കിനാവുകളാകുമെന്ന് കരുതി കയറിയതാണ്. ഒരു ബ്ളോഗറുടെ അല്ലെങ്കില്‍ ദിശയറിയാതെ ഉഴലുന്ന ഒരു എഴുത്തുകാരന്‌െറെ മാനസിക സംഘര്‍ഷങ്ങള്‍ തന്‍മയത്തത്തോടെ വര്‍ച്ച് കാട്ടി. ഒാരോ എഴുത്തുകാരിനിലും വ്യത്യസ്ഥാമായ ആശയങ്ങള്‍ ചില സമയങ്ങളില്‍ മനസ്സിലൂടെ കടന്നു വരാറുണ്‌ട് പക്ഷെ, അതിന് അല്‍പായുസ്സയിരിക്കും.. അപ്പോള്‍ എഴുത്ത് കാരന്‍ ചെയ്യേണ്‌ടത് മനസ്സിലേക്ക് വരുന്നതിന് ഉടനടി താളുകളിലേക്ക് പകര്‍ത്തുക, അല്ലേല്‍ എവിടെയെങ്കിലും കോറി വെക്കുക... ആ ത്രെഡില്‍ പിടിച്ച് നമുക്ക് ഭാവനയെ വളര്‍ത്തി വലുതാക്കി മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കാം. അവര്‍ വന്ന് അതിന് എന്താണെന്ന് ചെയ്യട്ടേ എന്നേ...നന്നായി എഴുതി ആശംസകള്‍...
ReplyDeleteMohiyudheen MP വിലയേറിയ താങ്കളുടെ ഈ കമന്റിനു നന്ദി ഇന്നിയും ഇടക്കുവരുമല്ലോ
ReplyDelete