ഒരുകാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാളം ചാനല്‍ ഏഷ്യാനെറ്റ് ആയിരുന്നു. മലയാളം ചാനലുകളുടെ ഒരു പ്രളയം ഉണ്ടായപ്പോഴും ആ ഇഷ്ടം എന്തുകൊണ്ടോ നിലനിന്നു. സുര്യ ടിവിയും, കിരണും സണ്‍ നെറ്റ് വര്‍ക്കിന്റെ ആയതുകൊണ്ട് ഒരു തമിഴ് ചുവയുണ്ട് അതുകൊണ്ടാവണം ആ ചാനലുകളോട് പ്രിയമില്ലതായത് . പിന്നെ ഏഷ്യാനെറ്റിനും മുന്നേ പണ്ട് ദൂരദര്‍ശനെ ഞായറാഴ്ചകളില്‍ 4 മണിക്ക് സിനിമതുടങ്ങി, ജെഗ്ഗിള്ബുക്കും തീരുന്ന വരെ പ്രണയിച്ചിരുന്നു. ഇന്നി ഡല്ഹിറിലെ എന്ന് സ്ക്രീനില്‍ കാണുന്ന താമസം ആ പ്രണയത്തിന്റെ സിഗ്നലുകള്‍ നഷ്ടമാകും.
കേബിള്‍ ടിവിയും മറ്റും വന്നതോടെ ആ സിന്ഗ്നലുകള്‍ ഒരിക്കലും വേണ്ടാതായി.
ആ സമയത്ത് വ്യതസ്തതയിലും മറ്റെന്തുകൊണ്ടും അല്പം തിളക്കം കൂടുതല്‍ ഏഷ്യാനെറ്റിനു തന്നെ ആയിരുന്നത്കൊണ്ടാകാം ഏഷ്യാനെറ്റിനോട് ഒരിഷ്ടം തോന്നിയത് . എന്നാല്‍ എന്തുകൊണ്ടോ മലയാളത്തിലെ ആദ്യ സ്വകാര്യാ ചാനലിനോടുള്ള ഇഷ്ടം ഇന്ന് ഇല്ലാതായിരിക്കുന്നു. മലയാളികളുടെ കയ്യില്‍ നിന്നും സ്റ്റാര്‍ ഡെന്നിസ് ചാനല്‍ കൈക്കലാക്കിയപ്പോഴേ ആ ഇഷ്ടക്കേട് തുടങ്ങിയിരുന്നു ഇപ്പോളിതാ ചില ഹിന്ദി റിയാലിറ്റി ഷോകള്‍ മലയാളത്തില്‍ ഡബ് ചെയ്ത് കാണിക്കുന്നു. മലയാളത്തിലുള്ളത് കൊണ്ട് തന്നെ ജനം മടുത്തു എന്തിനേറെ രഞ്ജിനി ഹരിദാസ് മാത്രം മതിയല്ലോ . ചാനല്‍ മാറ്റാമെന്ന് വെച്ചാല്‍ ജീവന് ടിവിയും, ജയ്ഹിന്ദ് ചാനലും ഒക്കെ തുടക്കം മുതലേ ഒരേ അവസ്ഥയിലാണ് . എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ എന്ന് പറഞ്ഞപോലാണ് അവയുടെ കാര്യം വളര്‍ച്ചയുമില്ല വിളര്‍ച്ചയുമില്ല!!. അമൃതയിലാണെങ്കില്‍ ആത്യത്മികത വിട്ടിട്ടൊരു കളിയുമില്ല. എപ്പൊഴും അങ്ങനല്ലെങ്കിലും ആ ഒരു ടച്ചും നമ്മ പിടിക്കൂല.ന്യൂസ് ചാനലുകളുടെ കാര്യം ഇവടെ പറയണ്ട കാര്യമില്ല അതാ ആ ഗ്രാമത്തിലേക്ക് നോക്കു അവളാണ് നമ്മുടെ കഥാനായികാ... ഹലോ കഥാനായികാ ഞാന്‍ പറയുന്നത് കേള്‍ക്കുനുണ്ടോ എന്താണ് നിങ്ങളുടെ ഒളിച്ചോട്ടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍? കാമുകന് സമീപത്തുണ്ടോ? ആദ്യ രാത്രിയിലെ ദ്രിശ്യങ്ങള്‍ ലെഭ്യമാണോ? ഇങ്ങനെ തുടങ്ങി അപകടത്തില്‍ മരിച്ച ഡെഡ് ബോഡിയെ വരെ ഇന്റര്‍വ്യു ചെയ്ത് കളയും അവര്‍. തമ്മില്‍ ഭേതം തൊമ്മന് എന്ന് പറഞ്ഞപോലെ കൈരളിയിലാണ് ഇന്നി പ്രതീക്ഷ ചില സ്ഥിരം സിനിമകള്‍ ടെലികാസ്റ്റ് ചെയ്യണമെന്നു അവര്‍ക്കൊരു നേര് ച്ച യുണ്ട്. തൊമ്മനും മക്കളും, പറക്കും തളിക, തെങ്കാശി പട്ടണം തുടങ്ങിയ ചിത്രങ്ങളും മലയാളം കമ്യുണിക്കേഷന്സും തമ്മില്‍ എന്തോ അവിഹിത ബന്ദമുണ്ടോ എന്ന് ഞാന്‍ സംശയിച്ചു പോകുന്നു. എന്നിരുന്നാലും ഏഷ്യാനെറ്റിനോടുള്ള ആ ഇഷ്ടം ഭരത് മമ്മുക്കയുടെ നേതൃത്തത്തിലുള്ള കൈരളി അപഹരിക്കാന്‍ തുടങ്ങി എന്നാണ് തോന്നുന്നത് . ഇന്നി ഒളിച്ചു വെയ്ക്കാതെ ഞാന്‍ പറയട്ടെ ഐ ലവ്... ഉ.. ഉ.. സോറി, യു
കൈരളി

ദേവ ദേവ ഞാന്‍ ഇയാളെ ശ്രദ്ധിക്കുക ഉണ്ടായില്ല .എഴുത്തിന്റെ പാലാഴിയില്‍ പള്ളി കൊല്ലും ദേവനാണ് നിങ്ങള്‍ എന്നത് ഇപ്പോഴേ ശ്രദ്ധയില്‍ വന്നുള്ളൂ ക്ഷമിക്കുക .ശശി കുമാര്‍ കൈവശം വച്ചിരുന്ന കാലത്ത് ഞാനും ഏഷ്യ നെറ്റ് തന്നെയാണ് ഇഷ്ട്ടപ്പെട്ടിരുന്നത് . ഇന്നിപ്പോള്‍ മലയാളം ചാനലുകള്‍ ഒന്നും തന്നെ ശ്രദ്ധിക്കാറു ഇല്ല .വാര്‍ത്തകള്‍ അപ് ടെട്ടു ചെയ്യാനോ ,വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം തേടി ചെല്ലാനോ ഉള്ളകഴിവ് പ്രകടിപ്പിക്കുന്ന ഒരു മലയാളം ചാനലും വളര്‍ന്നു വന്നിട്ടില്ല എന്നതാണ് സത്യം . മലയാളം ചാനലുകള്‍ സോക്കര കുഞ്ഞുങ്ങള്‍ പോലെ വന്നു തുടങ്ങിയപ്പോള്‍ പരസ്പ്പരം മലസര്ത്തിനായി കൂടുതല്‍ പൈങ്കിളി വല്ക്കരിക്ക്യാണ് ചെയ്തത് അല ജസീറ പോലുള്ള ചാനലുകളുടെ കാഴ്ച്ചക്കാര്‍ക്ക് ,നമ്മുടെ കൈരളി പോലുള്ള ചാനലുകള്‍ കണ്ടാല്‍ ചര്‍ദ്ധിക്കാന്‍ തോന്നും .,അത് പോലെ ദൂര ദര്ശന് ഒഴിച്ചു ഒരു ചാനലും കണ്ണിനു സുഖം തരുന്നതും അല്ല ,കളര്‍ വിന്യാസവും സ്റ്റുഡിയോ സെറ്റ് അപും എല്ലാം കണ്ണിനു പ്രശ്നം ഉണ്ടാക്കുന്നവ ആണ് .വളരെ നന്നായി തന്നെ താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നു മറ്റു പോസ്റ്റുകളിലും കനാകുന്ന സറ്റയര്‍ എനിക്ക് ഇഷ്ട്ടം ആയി ,വലിയ സദാചാരം കാണാന്‍ ഇല്ല എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു , പിന്തുണയും ആയി ഗുരു ഇനിയും വരാം അഭിനന്ദനങ്ങള്‍ ..
ReplyDeleteകമന്റിനും പ്രോത്സാഹനത്തിനും നന്ദി വിണ്ടും ഇവിടേയ്ക്ക് സ്വാഗതം
ReplyDeleteഞാന്‍ ടി.വി കണ്ടിരുന്ന ഒരു കാലത്ത് കൈരളി ഇഷ്ടപ്പെട്ടിരുന്നു. കാരണം ഓണം, വിഷു, വാവ് ചക്രാന്തി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ അവിടെ പരസ്യം കുറവായിരിക്കും പരിപാടിക്ക് ഒരു മിനിമം ഗ്യാരന്റിയും കാണും.
ReplyDelete