Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

ഇത് ദേവന്‍റെ ലോകം-വിണ്ടും ദേവന്‍

അങ്ങനെ ഞാന്‍ പിന്നെയും ബ്ലോഗറില്‍!! എന്തുചെയ്യാം വരേണ്ടി വന്നു ഒരിക്കല്‍ ബ്ലോഗര്‍ ഉപേക്ഷിചു വേര്‍ഡ്‌ പ്രസിന്റെ പുറകെ പോയതിന്റെ ഫലം! കൂടും കുടുക്കേം എല്ലാം പോയി വിട്ടോളാന്‍ പറഞ്ഞു. കുറെ ഏറെ പോസ്റ്റുകളും കമന്റുകളും വെള്ളത്തില്‍ വരച്ച വരപോലായി. എന്തായാലും പഴയ പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട് കിട്ടിയാല്‍ ഇവിടെ പോസ്റ്റാം. പഴയബ്ലോഗ് അടിച്ചു പോയപ്പോള്‍ കട്ടേം പടോം മടക്കി വിട്ടാലോ എന്നാ ആദ്യം ചിന്തിച്ചേ!! അപ്പോളാ എന്റെ കത്തികള്‍ ഏറ്റുവാങ്ങാന്‍ ബ്ലോഗര്‍ ഇന്നിയും ബാക്കി എന്ന ടൈറ്റില്‍ തലമണ്ടയില്‍ മിന്നി മറഞ്ഞത് . എന്നാപിന്നെ ഇന്നി നമ്മടെ ഗൂഗ്ലി ചേട്ടന്റെ ബ്ലോഗറില്‍ തന്നെ പയറ്റാം, തല്‍ക്കാലം ഉടനെ മറ്റു പോസ്റ്റൊന്നും ഇല്ലാ പുതിയ ബ്ലോഗ്‌ എല്ലാരും അറിഞ്ഞു വരട്ടെ അപ്പൊ ഇന്നിം കാണാം
സ്വന്തം ദേവന്‍

No comments: