കുറച്ചു നാളുകള്‍ക്ക് മുന്‍പ് എന്റെ മെയില്‍ ബോക്സില്‍ ഒഴുകി എത്തിയ ഒരു ലിങ്കില്‍ നിന്നാണ് എനിക്ക് മലയാളികള്‍ നെഞ്ചിലേറ്റിയ... മലയാളത്തിലെ എക്കാലത്തെയും സുപ്പെര്‍ഹിറ്റായ 'സില്‍സില '(തുടര്‍ച്ച) എന്ന മനോഹര ഗാനം കാണുവാനും കേള്‍ക്കുവാനും അവസരം ഉണ്ടായത് . അഭിനയിച്ചിരിക്കുന്ന കലാകാരന്‍ മാരുടെ (കൊലാകാരന്‍ മാരെന്നാണ് ചിലരൊക്കെ വിളിക്കുന്നെ അസൂയ അല്ലാതെന്താ..?) വത്യസ്ത്മായ നൃത്ത ചുവടുകളും ഗനാലാപനത്തിലെ സ്പുശ്.... സ്പുതടയും..( ഹോ നാക്കുളുക്കി) വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ ആകില്ല. എന്തോരോ എന്തോ ആല്‍ബം പകുതികണ്ടപ്പോള്‍ തന്നെ എനിക്ക് അതിന്റെ സൃഷ്ട്ടി കര്‍ത്താവിനോട് എന്തെന്നില്ലാത്ത ആരാധന തോന്നി കര്‍ത്താവാണെ സത്യം. എന്നെ പോലെ ആരാധന മൂത്ത ഒരുപാടു ആരാധകര്‍ അതെല്ലാം കമെന്റുകളിലൂടെ യുടുബിനു താഴെത്തന്നെ അറിയിച്ചിരുന്നതിനാല്‍ ഞാന്‍ അത്തരമൊരു ആരാധനാകമന്റ് ഇട്ടില്ലെന്നു മാത്രം.. (കൂതറ ആയാല്‍ അവരൊക്കെ എനിക്ക് ശിശുക്കളായത് കൊണ്ട് മാത്രം) മാത്രമല്ല ആ ലിങ്ക് അയച്ചു തന്ന മഹത് വ്യക്തിയെ അപ്പോള്‍ കണ്ടിരുന്നെങ്കില്‍ രാജന്‍ ചേട്ടന്റെ ഹോട്ടലിലെ പൊറോട്ടേം സാമ്പാറും ഞാനവനെ തീറ്റിച്ചേനെ!! ( എനിക്കത്രെക്കെ അല്ലെ ചെയ്യാന്‍പറ്റു). പിന്നീട് ഒരുപാടു ഇന്റര്‍വ്യുകളിലൂടെയും പാരടികളിലൂടെയും ഇന്നും മലയാളി മനസ്സില്‍ ഈഗാനവും കവിയും നിലനില്‍ക്കുന്നു ( ഇതുവരെ ആരും ഫിനീഷ് ചെയ്തില്ല) തന്റെ സൃഷ്ട്ടി ഒരു മഹാ സംഭവമാണെന്ന് മഹാനായ 'ശവി' സോറി കവി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് യുടുബില്‍ അതെല്ലാം കാണാം. അദ്ധേഹത്തെ പോലെ അദ്ധേഹം മാത്രമെന്ന് ധരിച്ച എനിക്കും. അദ്ധേഹം മാത്രമാണ് കലയെ (മറ്റേ കല അല്ല) അറിയുന്നവന്‍ എന്ന് വിചാരിച്ച മലയാളിക്കും തെറ്റി. ഒരു സില്‍സില കൊണ്ടൊന്നും തീരുന്നില്ല... മലയാളികള്‍ ഇന്നിയും ഒരുപാടു കാണാന്‍ കിടക്കുന്നതെ ഉള്ളു എന്നു തെളിയിച്ചു കൊണ്ട് അവതരിച്ചിരിക്കുകയാണ് ഒരു പണ്ഡിതന്‍. സന്തോഷ് പണ്ഡിറ്റ് എന്നാണ് ഈ അവതാരത്തിന്റെ പേര്. ഹരിശങ്കറിനെ പോലെ മലയാളികളെ ആടിയും പാടിയും കൊല്ലുക എന്നത് തന്നെ ആണ് ഈ മഹാന്റെയും ലക്ഷ്യം. വെറുമൊരു ആല്‍ബത്തില്‍ ഒതുങ്ങുന്നതല്ല ഇദ്ധേഹത്തിന്റെ കല. ഒന്നിലേറെ സിനിമകളിലൂടെയാണ് പണ്ഡിറ്റ് 'സില്‍സില' തന്റെ മുന്നില്‍ ഒന്നുമല്ല എന്നു തെളിയിക്കാന്‍ പോകുന്നത് . നമ്മുടെ വിധി. രണ്ട് മതസ്ഥര്‍ പ്രണയ വിവാഹത്തിലൂടെ പാപ്പരാകുന്ന കഥ പറയുന്ന 'കൃഷ്ണനും രാധയും' എന്ന ചിത്രത്തിലെ ഗാനം ഉള്‍പെടെ ഇദ്ധേഹത്തിന്റെ സൃഷ്ട്ടികള്‍ക്കെല്ലാം യുടുബില്‍ അഞ്ചു ലക്ഷത്തിലേറെയാണ് ഹിറ്റ് . ഇത്രയൊക്കെ ഹിറ്റുള്ള ഒരു കലാസ്രിഷ്ട്ടി (അങ്ങനെ പറയാമോ എന്തോ ) വെറും കൂതറ എന്നു പറയുന്നത് പൈശാചികവും മൃഗീയവുമായ മലയാളികളുടെ കാഴ്ച പാടാണെന്നും മറ്റൊരു മലയാളിക്കും സാധിക്കാത്ത നേട്ടം തന്നെയാണ് പണ്ഡിറ്റ് നേടിയതെന്നും ചിലര്‍ വാദിക്കുന്നു. എന്തായാലും വാദ പ്രതിവാദങ്ങളിലൂടെ സംഗതി സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് ആയി... പറയാന്‍ ഒരുപാടുണ്ടെങ്കിലും സമയ പരിമിതി മൂലം പറയുന്നില്ല. ഇന്നി നിങ്ങള്‍ പറയു. അദ്ധേഹം എഴുതി ഈണം നല്‍കി പാടിയ ഒരുഗാനത്തിന്റെ വരികള്‍ ഇതാ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ
കണ്ണിമവയ്‍ക്കാതേ..
തില്ലാനത്താളം തക്കിടതരികിടമേളം
നാഗസ്വരം വേണം, എഴുസ്വരം വേണം
പൂമാലയും പൊന്‍താലിയും
മൈലാഞ്ചിയും പൂമെത്തയും
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം
പൂരമാക്കേണം...
സംഗീതനൃത്തത്തുടിതാളങ്ങള്‍ പുല്ലാങ്കുഴല്‍ വേണം
ഗോപികമാര്‍ വേണം..
പൂന്തെന്നലേ പാടിവായോ തോനുണ്ണാല്‍ ഓടിവായോ
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
മമ്മൂക്കയെ തോല്പിക്കാന്‍ തക്ക നൃത്ത ചുവടുകളും ശ്രുതിമധുരമായ ആലാപന ശൈലിയും ഇന്നിയും കാണാത്ത മലയാളികള്‍ ഉണ്ടെങ്കില്‍ കണ്ടു നോക്കു. യുടുബില്‍ ഈ കലാകാരന്റെ കൂടുതല്‍ വീഡിയോ ലഭ്യമാണ്. കണ്ടിട്ടാരും എനിക്ക് മെയില്‍ അയക്കരുത് കമെന്റ് ബോക്സില്‍ പ്രതികരിക്കാം.
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ
കണ്ണിമവയ്‍ക്കാതേ..
തില്ലാനത്താളം തക്കിടതരികിടമേളം
നാഗസ്വരം വേണം, എഴുസ്വരം വേണം
പൂമാലയും പൊന്‍താലിയും
മൈലാഞ്ചിയും പൂമെത്തയും
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം
പൂരമാക്കേണം...
സംഗീതനൃത്തത്തുടിതാളങ്ങള്‍ പുല്ലാങ്കുഴല്‍ വേണം
ഗോപികമാര്‍ വേണം..
പൂന്തെന്നലേ പാടിവായോ തോനുണ്ണാല്‍ ഓടിവായോ
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
മമ്മൂക്കയെ തോല്പിക്കാന്‍ തക്ക നൃത്ത ചുവടുകളും ശ്രുതിമധുരമായ ആലാപന ശൈലിയും ഇന്നിയും കാണാത്ത മലയാളികള്‍ ഉണ്ടെങ്കില്‍ കണ്ടു നോക്കു. യുടുബില്‍ ഈ കലാകാരന്റെ കൂടുതല്‍ വീഡിയോ ലഭ്യമാണ്. കണ്ടിട്ടാരും എനിക്ക് മെയില്‍ അയക്കരുത് കമെന്റ് ബോക്സില്‍ പ്രതികരിക്കാം.
മറ്റുചില ലിങ്കൂകള്‍
http://www.youtube.com/watch?v=75mtyzB5yek
http://www.youtube.com/user/kootharaAlbumsociety#p/c/F87FD2F723090EB1
http://santhoshpanditfans.mywebdunia.com/2011/05/16/1305547140000.html
No comments:
Post a Comment