ഇമെയില്‍ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് ഗൂഗിളിന്റെ ജിമെയില്‍.ജിമെയിലിന്റെ വരവിനു മുന്പ് അരങ്ങുവാണിരുന്ന യാഹൂ ഉള്‍പെടെ ഉള്ള മറ്റൊരു ഇമെയില്‍ ദാതാവിനും ഗൂഗിളിനോപ്പമെത്താന്‍ പോലും ഇന്നുവരെ ആയിട്ടില്ല. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനും ഇതേ പാത പിന്തുടരുന്നു. ഗൂഗിളിനെ തോല്പിക്കാന്‍ മൈക്രോസോഫ്റ്റ് ബിംഗ് എന്ന സെര്‍ച്ച് എന്‍ജിനുമായി രംഗത്തെത്തിയെങ്കിലും കട്ടേം പടോം മടക്കി പോകേണ്ടിവന്നു.എങ്കിലും പത്തിമടക്കാതെ മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനക്കാരനായ യാഹുവിനെ മുഴുവനായി മിഴുങ്ങാന്‍ സ്രെമിച്ചെങ്കിലും.അവിടെയും പരാജയപെട്ടു.ഇപ്പോളിതാ വീണ്ടും കുറെഏറെ സംഭവങ്ങളുമായി ഹോട്ട്മെയിലിനെ അണിയിച്ചൊരുക്കി കൊണ്ടുവന്നിരിക്കുന്നു (എക്സ്പ്ലോറര്‍ എന്ന മേനെക്കേട് ബ്രൌസറും വിസ്ത എന്ന തൊട്ടാല്‍ പൊള്ളുന്ന കുന്ത്രാണ്ടവും തലേല്‍ കെട്ടിവെച്ചതു പോരഞ്ഞിട്ട് വീണ്ടും വന്നിരിക്കുന്നു )
മലയാളിയെ മനസ്സില്‍ കണ്ടും ചിലത് ചെയ്തിരിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.ഓപ്ഷന്‍സില്‍ മലയാള ഭാഷ തിരഞ്ഞെടുക്കാം എന്നതാണ് മലയാളിക്കുള്ള ഇര!.എടുത്തുപറയേണ്ട മറ്റുസവിശേഷതകളും ഉണ്ട്. ഒരു പ്രിത്യേക സബ്ജറ്റ് ഉള്ളതോ പ്രിത്യേക വെക്തിയില്‍ നിന്നുള്ളതോ ആയമെയില്‍ ആവശ്യമുള്ള ഫോള്‍ഡരുകളിലേക്ക് തനിയെ മാറ്റുവാന്‍ സാധിക്കും. വേണ്ടാത്ത മെയിലുകള്‍ ബ്ലോക്കുചെയ്യനും സ്പാം ചെയ്യാനുമുള്ള സവിശേഷതകള്‍ കൂടി ഉള്‍പെടുത്തിയിട്ടുണ്ട് പുതിയ ഹോട്ട്മെയിലില്‍ .
ജിമെയില്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്രപുതുമയല്ലന്നിരിക്കെ ഹോട്ട്മെയിലിനെ ആരെങ്കിലും ഗവുനിക്കുമോ എന്ന സംശയം മാത്രം ബാക്കി. കിടിയാല്‍ കിട്ടി ഇല്ലെങ്കില്‍... ചട്ടി...അത്രതന്നെ (എക്സ്പ്ലോറര്‍ എന്ന മേനെക്കേട് ബ്രൌസറും വിസ്ത എന്ന തൊട്ടാല്‍ പൊള്ളുന്ന കുന്ത്രാണ്ടവും തലേല്‍ കെട്ടിവെച്ചതു പോരഞ്ഞിട്ട് വീണ്ടും വന്നിരിക്കുന്നു )
Featured Post
കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment