നനുത്ത മഞ്ഞുള്ള ജനുവരിയിലെ ആ പ്രഭാതം അന്നാദ്യമായി അവള്‍ എന്റെ മുന്നില്‍ വന്നദിവസം ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ ഞാന്‍ കൊതിച്ച വളരെ ആഗ്രഹിച്ച എന്റെ നന്ദിനികുട്ടി ഇതാ എന്റെ മുന്നില്‍ വന്നിരിക്കുന്നു ദൂരെ എങ്ങുനിന്നോ ആ വിജനമായ പച്ചപട്ടു മെത്തക്ക് സമമായ പുല്‍മേട്ടിലേക്ക് കടന്നുവന്ന മന്ദമാരുതന്‍ ഞങ്ങള്‍ ഇരുവരെയും കുളിരണിയിച്ചു കടന്നുപോയി. അരുംകൊതിച്ചുപോകുന്ന ലെക്ഷണമൊത്ത മുഖം തിളക്കമാര്‍ന്നകണ്ണുകള്‍. ഇന്നി ഇവളെന്റെ സ്വന്തം ഞാന്‍ മെല്ലെ അവളുടെ അരികിലേക്ക് നടന്നു...
എന്താപരമുവേട്ടാ നട്ടുച്ചയ്ക്ക് ദിവാസൊപ്നം കാണുകയാണോ? തോളില്‍തട്ടി ആരോവിളിച്ചത് കേട്ടാണ് പരമുവേട്ടന്‍ ഞെട്ടി തിരിഞ്ഞുനോക്കിയത് പുറകില്‍അതാ നമ്മുടെ ബ്രോക്കര്‍ ദാസപ്പന്!!. എന്താ ദാസപ്പാ പേടിപ്പിച്ചു കളഞ്ഞല്ലോ.പരമുവേട്ടന്‍ ചെറിയൊരു ഉറക്കചടവോടെ പറഞ്ഞു. ഈ പ്രായത്തില്‍ ഇങ്ങനെ പകല്‍സൊപ്നം കാണുന്നത് ശെരിയല്ലട്ടോ ദാസപ്പന്‍ കളിയാക്കി. പോടാ അവിടുന്ന് ദാ പിന്നെ എന്തായി ദാസപ്പാ നമ്മുടെ കാര്യം വല്ലോം നടക്കുമോ അതെന്തൊരു ചോദ്യമാ പരമുവേട്ടാ നമ്മളിത് ഇന്നും ഇന്നലേം തുടങ്ങിയതാണോ പറഞ്ഞ പാര്‍ട്ടി ഇപ്പൊ ഇങ്ങു വരും പിന്നെ ലേശം കൂടുതലാന്നാ അവരുപരയുന്നെ ദാസപ്പന്‍ പറഞ്ഞു നിര്‍ത്തി.
പരമുവേട്ടന്‍ വയ്ക്കോല്‍ കൂനയില്‍നിന്നും കുറച്ചു വയ്ക്കോല്‍ എടുത്തു തൊഴുത്തിന് നേരെ നടന്നുകൊണ്ട് പറഞ്ഞു ഉം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല ദാസപ്പോ മനസുണ്ടായിട്ടല്ല കറവവറ്റി! തീറ്റേം തിന്നുന്നില്ല മാത്രമല്ല ചെനപിടിക്കാണ്ടായോന്നും ഒരു സംശയം. എന്നാപിന്നെ കിട്ടണകാശിനു പിടിച്ചു കൊടുക്കുന്നതാ നല്ലത് പരമുവേട്ടാ ദാ പരമുവേട്ടാ അവരിങ്ങു എത്തിയല്ലോ! ദാസപ്പന്‍ പറഞ്ഞു തീര്‍ന്നതും മുറ്റത്തു ഒരു പിക്അപ്പ് കൊണ്ടുനിര്‍ത്തി മുന്ന്നാലു തടിമാടന്മാര്‍ ഇറങ്ങി തൊഴുത്ത് ലെക്ഷ്യമാക്കി നടന്നു.
ആതടിമാടന്‍ മാരുടെ കൈകളിലേക്ക് നന്ദിനികുട്ടിയുടെ കയറു കൈമാറുംമ്പോളും അവളുടെ ആ തിളക്കമാര്‍ന്ന കണ്ണുകളിലെ ദയനീയത പരമുവേട്ടന്‍ കണ്ടില്ല നാളെ അവള്‍ അറവുശാലയിലെ ഇറച്ചി കഷ്ണങ്ങളായി മാറുമ്പോഴും പരമുവേട്ടന്റെ മനസ് തെക്കേലെ ജാനുന്റെ തോഴുത്തിലായിരിക്കും വിലപറഞ്ഞുറപ്പിച്ച ജാനുന്റെ അമ്മിണിയെ താന്‍ സ്വന്തമാക്കാന്‍ പോകുന്നു രണ്ടു പ്രസവിച്ചെങ്കില്‍ എന്താ 'ജാനൂനെ' ആരും ച്ചെ ജാനൂന്റെ പശുവിനെ (അമ്മിണിയെ) ആരും നോക്കിനിന്ന് പോകും....
try to b a lill more xpressive..nice tho
ReplyDeleteകൊച്ചു കള്ളന്
ReplyDelete