എന്റെ സുഹൃത്ത് രാജേഷുമായി ചേര്‍ന്ന് എഴുതിയ മടക്ക യാത്ര എന്ന കവിതയിലെ വരികള്‍
ഈ രാത്രിയില്‍ എനിക്ക് കൂട്ടായി ഇരുളും ആകാശത്തിലെ നക്ഷത്രങ്ങളും മാത്രം
പക്ഷേ വിദൂരതയില്‍ ഇരുന്ന്‍ അതില്‍ ഒരു നക്ഷത്രം എന്നോട് മാത്രമായ് ചോദിച്ചു
എനിക്ക് കൂട്ടായി നീയും വരില്ലേ ?
നിശബ്ധത നിറഞ്ഞ ഇരുള്‍ എന്നോടൊന്നും മിണ്ടിയില്ല
പക്ഷേ അതെന്റെ ജീവിതമായിരുന്നു...
ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങളാല്‍ സമ്പന്നമായ എന്‍ "ജീവിതം"
ഈ ഇരുള്‍ എത്രനാള്‍ തുടരുമെന്നോ വെളിച്ചം എന്നെന്നേ പുല്കുമെന്നോ
അറിയാത്ത എന്‍ മനസ്സ് മറുപടി ഒന്നും
ഉരിയാടിയില്ല എങ്കിലും കൊതിച്ചു ഒരു മാത്ര
ഞാനും ഒരു നക്ഷത്രമായ് അവനു കൂട്ടായ് ഈ വാനില്‍ ...
ഈ നിമിഷം അതിനാകില്ല എങ്കിലും അറിയാം എനിക്ക്
ഒരിക്കല്‍ നിന്‍ ഒപ്പം ഞാനും ഉണ്ടാകുമെന്ന് ...
മടക്ക യാത്ര അവസാനിക്കുനില്ല തുടരുകമാത്രം...
No comments:
Post a Comment