ചിതലരിച്ച ചില കുട്ടിക്കാല ഓര്‍മ്മകള്‍ പൊടിതട്ടി നോക്കിയപ്പോള്‍ അന്നെനിക്കേറെ പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ ഓര്‍മവന്നു. എന്നെപോലെതന്നെ അന്നത്തെ എല്ലാകുട്ടികളുടെയും പ്രിയതാരം. കേബിള്‍ ടിവിയും ഡി ടി എച്ചും ടെലിവിഷനുകളെ പിടിമുറുക്കുന്നതിനു മുന്പ് ഉള്ള ഒരുകാലം. ടി വി ഉള്ള എല്ലാ വീടുകളുടെയും പുരപുറത്തോ മരത്തിന്റെ മുകളിലോ ഇന്ന് വംശനാശം സംഭവിച്ച ഒന്നുണ്ടായിരുന്നു ഒരു വലിയ ഇരുമ്പ് പൈപിനു മുകളില്‍ പിടിപ്പിച്ച കുറെ അലുമിനിയം കമ്പികള്‍ അതില്‍ നിന്നും വീടിനുള്ളിലേക്ക് പോകുന്ന ഒരു കേബിള്‍. അതെ അത് വഴി ആയിരുന്നു ദൂരദര്‍ശന്‍ എന്ന ദ്രിശ്യ വിരുന്ന് നമ്മുടെ വീടുകളില്‍ എത്തികൊണ്ടിരുന്നത് ഇന്ന് ദ്രിശ്യ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ പാവം ദൂരദൂരദര്‍ശനെ ആര്‍ക്കും വേണ്ടാതായി കാലത്തിനൊത് എല്ലാം മാറിയെന്നു തന്നെ പറയാം. അക്കാലത്തെ ഒരു വീഡിയോ ആണ് എന്നെ ഇതെല്ലം ഓര്‍ക്കാന്‍ പ്രേരിപ്പിച്ചത് അത് വെറുതെ ഒരു പോസ്റ്റാക്കി എന്ന് മാത്രം. മുന്പ് പറഞ്ഞ ആ പ്രിയതാരത്തെ ഓര്‍ക്കുന്നുണ്ടോ എന്ന് ഇതൊന്നു കണ്ടു നോക്കു...
അന്ന് ഞായറാഴ്ചകളില്‍ സിനിമക്ക് ശേഷം ഇവന്‍ വരുന്നതും നോക്കി ഇരിക്കാറൂള്ളത് ഓര്‍ക്കുന്നുണ്ടല്ലേ എങ്കില്‍ ആ ഓര്‍മ്മകള്‍ താഴെ പങ്കുവെയ്ച്ചിട്ടു പോകണേ...
No comments:
Post a Comment