നിലാവുള്ള രാത്രിയില്‍ നീ എന്‍ ഒപ്പം ഇരിക്കുമ്പോള്‍
ഈ കൊടും തണുപ്പും കോടമഞ്ഞും അനുഭൂതിയാകും
പിന്നീട് ഓര്‍മ്മകളില്‍ ഇല്ലാത്ത ഓര്‍മ്മയാകും
ആശകള്‍ നിരാശകള്‍ മിന്നിമറയും
നോവും അതിലേറെ നൊമ്പരങ്ങളും
നിലാവിന്റെ പൊന്‍ പ്രഭയിലെങ്ങോ അലിഞ്ഞു പോകും
ഉറക്കം വെടിഞ്ഞു ഞാന്‍ നിന്നെ പുല്കവേ നിന്നെ നുകരവേ
ഒരുമാത്ര ഞാന്‍ കൊതിച്ചു പോകും
നിയെന്നുമെന്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍
ചിന്തയില്‍ ഞാന്‍ മാത്രം കേമനാകും
നീലിമയാര്‍ന്നൊരു ആകാശ തീരത്ത്
മേഘ കടലില്‍ ഭാരം വെടിഞ്ഞു ഞാന്‍ നീന്തിത്തുടിക്കും
സുഖമുള്ള കയ്പ്പുള്ള നിന്‍ ഉന്മാതത്താല്‍
ദേവനാം എന്നെ നീ കീഴടക്കും
ഒടുവില്‍ നിന്‍ ലഹരിയില്‍ ഞാന്‍ മയങ്ങവേ
തിരിയുന്ന ചക്രവാളമാദിത്യനെ ഉണര്‍ത്തും
ആദിത്യന്‍ തന്‍ പൊന്‍കിരണങ്ങള്‍ എന്നെ തട്ടിവിളിക്കും
വൈകിയ പ്രഭാതത്തില്‍ പിടിവിടാത്ത ലഹരിയില്‍
എന്‍ ശിരസുണരാന്‍ മടിക്കും
തപ്പിയും തടഞ്ഞുമാ കുന്ത്രാണ്ടം കയ്യിലെടുത്തു
അക്കങ്ങള്‍ പിഴക്കാതമര്‍ത്താന്‍ കഴിയാഞ്ഞിട്ടും
ഒരു ലീവിനായ് കേഴുമ്പോള്‍
ഞാന്‍ നിന്നെ ശപിക്കും പഴിക്കും
പിന്നെ പ്രതിജ്ഞ എടുക്കും!
" ഇന്നി മേലാല്‍ ഞാന്‍ ഈ മദ്യംഎന്ന കൂതറ സാധനം അടിക്കില്ല" ഒരുദിവസം പോയി!!!
NB:ഈ കവിതയുടെ ജനനം തികച്ചും യാതൃശ്ചികം മാത്രമാണ് . സുന്ദരനും, സുമുഘനും, ശുഷ്കനും സര്‍വ്വോപരി സല്‍സൊഭാവിയും വിശാല ഹൃതയനുമായ ഞാന്‍ രണ്ടെണ്ണം അടിച്ചപ്പോള്‍ ഉണ്ടായ കവിതയാണിതെന്നു തെറ്റിധരിക്കുന്നു വെങ്കില്‍ അത് നിങ്ങളുടെ മാത്രം കുറ്റമാണ് .
No comments:
Post a Comment