ജീവിതമെന്ന വസന്തകാലത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നും മനസ്സിന്റെ മടക്കയാത്ര...
പണ്ടുപണ്ടാരോ വരച്ചു പാതി നിറം കൊടുക്കാന്മറന്ന ചിത്രമാണെന്റെ ജീവിതം
വരച്ചതത്രയും തെറ്റെന്നോതുവാന്‍
ആകില്ല ഒരിക്കലും മെങ്കിലും
എവിടെനിന്നോ നോവിന്‍ ചെറുചാറ്റല്‍
മഴനനഞതാ ചിത്രമപ്പാടെ മങ്ങിയിരുന്നു
വിരഹദു:ഖങ്ങള്‍ തന്‍ പടവാളോങ്ങുന്ന
യുദ്ധഭൂമിയില്‍ കതനത്തിന്‍ കറ്റേറ്റു
പറന്നുയര്‍ന്നൊരെന്‍ ചിത്രം
ഒടുവില്‍ നിരാശതന്‍ മരച്ചില്ലയിലുടക്കി
കുടുങ്ങി തൂങ്ങിയാടുമ്പോള്‍
നിറം കൊടുക്കുവാനാകില്ലിനിയെന്‍
പൂര്‍ത്തിയാകാത്തൊരി മങ്ങിയ ജീവിത
ചിത്രത്തിനെന്നു ഞാനറിയുന്നു...
ഒടുവില്‍ നിരാശതന്‍ മരച്ചില്ലയിലുടക്കി
ReplyDeleteകുടുങ്ങി തൂങ്ങിയാടുമ്പോള്‍
നിറം കൊടുക്കുവാനാകില്ലിനിയെന്‍
പൂര്‍ത്തിയാകാത്തൊരി മങ്ങിയ ജീവിത
ചിത്രത്തിനെന്നു ഞാനറിയുന്നു...
നിരാശ നിറഞ്ഞു നില്ക്കുന്നു .....വരികള്‍ കൊള്ളാം
Greeat reading your blog
ReplyDelete