malayalam_blog_radio
join-ev

വേദനിക്കുന്ന കോടീശ്വരന്‍

എല്ലാം പെട്ടന്നായിരുന്നു... പറ്റിയാല്‍  നാളെ തന്നെ ഒരു ബിമാനം വാങ്ങണം... ഒരു സില്‍മാ നടീടെ കൂടെ വിദേശ പര്യടനം നടത്തണം  ഹോ ഇന്നി തിരക്കോട് തിരക്ക് ബിവറെജു കോര്‍പ്പറേഷന്‍ മൊയലാളിക്കു ഒരു കത്തിടണം മൂപ്പര് പറയുന്ന വില രൊക്കം ഹല്ലപിന്നെ!!. എന്നും പോയി ക്യൂ നില്ക്കാന്‍ ആര്‍ക്കു പറ്റും.  മൈത  വിഷമാണെന്ന്  പറയുന്നു അല്ലെങ്കില്‍ ഒരു പൊറോട്ട ഫാക്ടറി തുടങ്ങാര്‍ന്നു  ഇന്നീപ്പോ പഴേപോലെ കമന്റെന്നോ ബ്ലോഗര്‍ എന്നോ പറഞ്ഞോണ്ട് വന്നേക്കരുത്  മര്യാതക്ക്  എന്തെങ്കിലും എഴുതി ജീവിച്ചോണം. എന്റെ ബ്ലോഗില്‍ എന്നെ പുകഴ്ത്തി കമന്റിടുന്നവര്‍ക്ക്  പരിപ്പുവടേം കട്ടന്‍ ചായേം കൊടുക്കാനുള്ള സവിധാനം ആലോചിക്കുന്നുണ്ട് . ഭഷ്യ മന്ത്രീം ആയി ഇക്കാരം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട് . സ്വന്തം ബിമാനത്തില്‍. ഡല്‍ഹി ആകെ മാറി പോയോ എന്തോ...? ആ പണ്ഡിറ്റിനെ വെച്ച് ഒരു സില്‍മ പിടിക്കണം പുതുമുഖങ്ങളെ ആവശ്യമുണ്ട് ... ആ ഫോണ്‍ ബെല്ലടിക്കുന്നുണ്ട്  സാമ്പത്തിക പ്രതിസന്ധി വരുന്നെന്നു കേട്ടു വല്ല മന്ത്രിയുമാകും അഞ്ചു പൈസ ഞാന്‍ കൊടിക്കില്ല ഹും.
ഈ പടത്തില്‍ ക്ലിക്കിയാല്‍ സംഗതി അറിയാം എനിക്ക് വട്ടായതല്ല !!!
gmail
ഒന്നല്ല ഇതുപോലത്തെ ഒരുപാടുണ്ട് എല്ലാം കൂടി ഞാനെന്നാ ചെയ്യാനാ... റിസര്‍വ്‌ ബാങ്കില്‍ സ്ഥലം ഉണ്ടാകുമോ എന്തോ...?!!

19 comments:

  1. manesh+copy

    ഒന്നല്ല ഇതുപോലത്തെ ഒരുപാടുണ്ട് എല്ലാം കൂടി ഞാനെന്നാ ചെയ്യാനാ... റിസര്‍വ്‌ ബാങ്കില്‍ സ്ഥലം ഉണ്ടാകുമോ എന്തോ...?!!

    എന്റമ്മോ ഞാൻ ഇതു വായിച്ച് ഞെട്ടിപ്പോയി ദേവാ.! ഇനീപ്പൊ എനിക്ക് വട്ടായതാണോ ? അതോ മറ്റുള്ളോർക്ക് വട്ടായതാണോ ന്ന് വിചാരിച്ചു. പിന്നാ ഫോട്ടോ നോക്ക്യപ്പോ ഓക്കെ വട്ടായതൊന്നുമല്ല. സംഭവം രസായിട്ട്ണ്ട്. അങ്ങനൊന്ന് കണ്ടാൽ മനസ്സിലാദ്യം തോന്നുന്ന കുറച്ച് സംഗതികൾ കുറിച്ച് വച്ചിരിക്കുന്നു. കൊള്ളാം. ആശംസകൾ.

    ReplyDelete
  2. blgh

    ഹഹഹഹ
    എനിക്ക് കഴിഞ്ഞ മാസാം 2200000000000000 ഇത്ര ഡോളർ അടിച്ചു, ഇനി മരിച്ചാൽ മതിയേ, കൊല്ല് കൊല്ല് കൊല്ല്

    സത്യമായും അടിച്ചാൽ നീ എനിക്ക് കുറച്ച് പണം കടം തരണം കെട്ടൊ

    ReplyDelete
  3. 1

    ഹൊ.. എനിക്കാണെങ്കിൽ അടിച്ചതിന് കൈയ്യും കണക്കുമില്ല..!!

    ReplyDelete
  4. p2

    കൊതിപ്പിച്ച്ചുവല്ലേ.. :)

    ReplyDelete
  5. kannooraan

    എനിക്ക് കിട്ട്യാല്‍ ആരും എന്നോട് വായ്പ ചോദിക്കണ്ടാട്ടോ.
    (ചോദിക്കാതെ തന്നെ തരൂന്നാ പറഞ്ഞെ - പുരിഞ്ചിതാ?)

    ReplyDelete
  6. IMG_2758+%282%29

    ബ്ലോഗ്‌ സൃഷ്ടികള്‍ ഒക്കെ ചേര്‍ത്ത് ഒരു പുസ്തകം ഇറക്കും എന്ന് പറഞ്ഞില്ലല്ലോ . ഭാഗ്യം

    ReplyDelete
  7. 6x4+copy

    അത് ഞാനും എടുത്തേ ....

    ReplyDelete
  8. 105+copy

    എന്ത് നല്ല നടക്കാത്ത സ്വപ്‌നങ്ങള്‍ ...എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ (സ്വപ്‌നങ്ങള്‍ കുറച്ചുംകൂടെ കൂട്ടാമായിരുന്നില്ലേ?)

    ReplyDelete
  9. Image015

    അധികം വേദനിക്കേണ്ട ... കിട്ടിയാല്‍ പകുതി എനിക്ക് തന്നേക്കൂ ദേവാ.. ഈ പാവം ഞാന്‍ ഒന്ന് രക്ഷപ്പെട്ടോട്ടെ !!!!

    ReplyDelete
  10. pasha

    ങേ...അപ്പോ ദേവലോകത്ത് ബിരിയാണി കൊടുക്കുന്നില്ലേ???

    ReplyDelete
  11. image+ko
  12. 12778774_10208921386890786_5036700115023101899_o

    വളരെ നന്നായി ഡിസൈന്‍ ചെയ്ത ബ്ലോഗ്‌ ഇഷ്ടമായി ദേവന്‍!,!
    ഇനി പോസ്ടും കൂടി ഉഷാറാക്കിക്കോളൂ, വല്ലപ്പോഴും വരാം....
    ആശംസകള്‍!!<!!

    ReplyDelete
  13. IMG-0453

    പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇതൊന്നും തട്ടിപ്പല്ല. എനിക്ക് കിട്ടീല്ലോ...$2000000000000000000


    നേരാണോന്നറിയാന്‍ എനിക്ക് പ്രോസസ്സിംഗ് ഫീ ആയിട്ട് 1000 ഡോളര്‍ അയയ്ക്കൂ.

    ReplyDelete
  14. blogger_logo_round_35

    ഇതെനിക്കും കൊറേ കിട്ടീതാ... ഉടായിപ്പാന്നറിയാവുന്നത് കൊണ്ട്.... മലയാളത്തിൽ മായിൽ തുടങ്ങുന്ന മകാരങ്ങൾ ചേർത്ത് വച്ചും, അവന്റെ ജനനരഹസ്യം വെളിവാക്കിയും ഒരു റിപ്ലൈ ഞാൻ തിരിച്ചയച്ചു....
    കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അതിനൊരു റിപ്ലൈ കിട്ടി, information which you sent is incorrect .pls send the proper information

    ReplyDelete
  15. DSC00045

    ഇത് പോലെ എത്രയെണ്ണം വന്നിരിക്കുന്നു ?ഈ കണക്കിന് ഞാന്‍ ഒക്കെ എത്ര മാത്രം വേദനിക്കണം/ ?

    ReplyDelete
  16. Picture+003
  17. JD1

    എനിക്കും കിട്ടി ഇഷ്ടം പോലെ!

    എന്തായാലും കൊള്ളാം!

    ഇതിലും വീഴുന്ന വങ്കന്മാരുണ്ട് നാട്ടിൽ എന്നതാണ് ദയനീയം!

    ReplyDelete
  18. IMG_2758+%282%29

    സത്യം പറഞ്ഞാല്‍ ഇത് അങ്ങനെ കിട്ടാത്ത കാര്യമൊന്നുമല്ല.. തട്ടിപ്പോന്നുമല്ല.. നമ്മളൊന്ന് മനസ്സ് വെക്കണം.. എങ്കില്‍ കിട്ടും
    ഇതയച്ചവര്‍ക്ക്

    ReplyDelete
  19. FB_IMG_1480485554284

    എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ ഒരു പത്തു തവണയെങ്കിലും ഇത് പോലെ കോടീശ്വരന്‍ ആയിട്ടുണ്ട്‌..,. ശ്ശെന്തു ചെയ്യാം, ഞാന്‍ ഇപ്പോഴും വേദനിക്കുന്ന ഒരു കോടീശ്വരന്‍ ആയി തുടരുന്നു ..

    ReplyDelete