Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

കാഴ്ച്ചകള്‍ക്കൊടുവില്‍


വിടെ പ്രഭാതത്തില്‍ ചിലക്കുന്ന കിളികളില്ല. നിശബ്ദ്ധതയുടെ ശല്ല്യം തെല്ലുമില്ല. കുളിര്‍ കാറ്റിന്റെ തണുത്ത തലോടല്‍ ഇല്ല. രാവേറെ വൈകി നിലക്കുന്ന യന്ത്രങ്ങളുടെ ശബ്ദ്ധമാണവന്റെ താരാട്ടുപാട്ട്.
അങ്ങകലെ കിഴക്ക് ഫാക്റ്ററിയുടെ ഉയര്‍ന്നു നില്‍ക്കുന്ന തീതുപ്പുന്ന ലോഹക്കുഴലിനു പിന്നില്‍ കരി നിഴലില്‍ ഉദയ സൂര്യന്റെ തേജസറ്റമുഖം. പ്രഭാതങ്ങളില്‍ കൂകി വിളിക്കുന്ന നാഗരികതയുടെ ശബ്ദ്ധമായ സൈറനുകള്‍ അത് അവന്റെ ഉറക്കത്തെ ഭക്ഷിച്ചു. തിരക്കേറിയ ഒരു വലിയ തെരുവ് അവന്‍ ആ തിരക്കുകളിലൂടെ നടന്നുനീങ്ങി. അവന്റെ ചുവന്ന കണ്ണുകളില്‍ ചിതലരിച്ചകുറെ നഗരകാഴ്ച്ചകള്‍. ഒരു കോണില്‍ ഒരു വയോവൃദ്ധ ജഡപിടിച്ചമുടികള്‍ നിറം മങ്ങിയ കണ്ണുകള്‍. സ്മൃതിയടഞ ഏതോ ഒരു കാലഘട്ടത്തിന്റെ ദ്രവിച്ച സ്മാരകം!! അവര്‍ അവന്റെ മുന്നിലേക്ക്‌ ദയനീയതയോടെ കൈകള്‍ നീട്ടി
അത് കാണാത്ത മട്ടില്‍ അവന്‍ നടന്നു നീങ്ങി. കീശയില്‍ സമയമില്ലാത്തവരുടെ ലോകത്തെ ആ തിരക്കുകള്‍ക്കിടയില്‍ നിന്നും പലകൈകള്‍ അവനു നേരെ നീണ്ടു. കീറിയ ഒരു നിക്കറില്‍ തന്റെ നാണം മറച്ചു ഒട്ടിയ വയറുമായി ഒരു ബാലന്‍. ആരോ പൊള്ളിച്ച ഉണങ്ങാത്ത വ്രണങ്ങളുള്ള ആ വിറയ്ക്കുന്ന കൊച്ചുകൈകളിലെ വിയര്‍പ്പില്‍ നിന്നുയര്‍ന്ന നീരാവിക്ക്  വിശപ്പിന്‍റെ ഗന്ധമായിരുന്നു. മന്തുകാലുമായി തന്നെ വരവേല്‍ക്കാന്‍ കാത്തുനിന്ന ഒരുവനെയും മറികടന്നവന്‍ നടന്നു.
അകലെനിന്നുതന്നെ തന്റെ കര്‍ണ്ണങ്ങളില്‍ അലയടിക്കുന്ന തെറിവിളികള്‍. താമസിയാതെ ആ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനത്തെത്തി അവന്‍ പാതി കാലിയായ ഒരു മദ്യക്കുപ്പിയുമായി ലഹരിമരുന്നിന്റെ കളിപ്പാട്ടമായ ഒരുവന്‍ തെറിവാക്കുകള്‍ വിളിച്ചു കൂവുന്നു.അവിടെ ബസ്‌ സ്റ്റോപ്പിലും രണ്ടു സ്ത്രീകള്‍ അസഫ്യ വാക്കുകള്‍ പുലമ്പുന്നു.അവിടുള്ളവരെപോലെ തന്നെ അവനു അത് ശ്രദ്ധിച്ചില്ല. ബസ്‌ സ്റ്റോപ്പിനടുത്തു നഗരസഭയുടെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഒരു വലിയ വീപ്പയും അതിനു പുറത്തായി ചിതറികിടക്കുന്ന ചപ്പുചവറുകളും. അതിനരുകില്‍ റോഡില്‍ വണ്ടിതട്ടി ഇഹലോക വാസം വെടിഞ്ഞ ഒരു പൂച്ചയുടെ ഈച്ചയാര്‍ക്കുന്ന ജഡം.ഒരു വടിയും ഒരു ചാക്കുമായി ആ ചവറുകള്‍ക്കിടയില്‍ എന്തോ തിരയുന്ന ഒരുവന്‍. അവിടെ നിന്നും അന്തരീക്ഷ്ത്തിലെങ്ങും പടരുന്ന നാഗരികതയുടെ ഗന്ധം
രണ്ടു കാക്കകള്‍ ആ മാര്‍ജാര ജഡം ആഹാരമാക്കാനുള്ള  ശ്രമം നടത്തുന്നു.. അവിടെ തിരച്ചില്‍ നടത്തുന്നവന്‍ ആ കറുത്ത പറവകള്‍ക്ക്  തടസങ്ങള്‍ സൃഷ്ട്ടിക്കുന്നു.ഈ കാഴ്ച്ചകള്‍ക്കിടയിലെപ്പോഴോ തന്റെ വിശപ്പിനവന്‍ യാത്ര ചൊല്ലിയിരുന്നു
ചുവന്നു തുടുത്ത വാനം ഒരു പകലിന്റെ മരണത്തെയും ഒരു സന്ധ്യയുടെ പ്രയാണത്തെയും സൂചിപ്പിച്ചു എന്നിട്ടും അവന്റെ കണ്ണുകളിലെ നിറം മങ്ങിയ കാഴ്ചകള്‍ മാത്രം അസ്തമിച്ചില്ല.മദ്ധ്യലഹരിയില്‍ പിച്ചും പേയും പുലമ്പുന്ന ജീവനുള്ള മനുഷ്യ ജഡങ്ങള്‍ ഇഴയുന്ന വീഥിയില്‍ മെര്‍ക്കുറി ലൈറ്റിന്റെ മഞ്ഞവേളിച്ചത്തിനു താഴെ കാമരസത്തിനു സ്ത്രീ ശരീരത്തിനുവില പേശുന്ന യുവത്വങ്ങള്‍ . പിന്നെ, ഇരുട്ടിന്റെ മറപിടിച്ച് വിലകൊടുത്തുവാങ്ങിയ ജീവനുള്ള മാംസത്തില്‍ കാമകേളിയാടുന്ന സീല്‍ക്കാരശബ്ദങ്ങള്‍. രാത്രിയുടെ കുളിരില്‍ ആരൊക്കെയോ പണ്ട് പരസ്പരം പകര്‍ന്ന  ചൂടിന്റെ സന്താനങ്ങള്‍ അനാഥര്‍ എന്ന് മുദ്രവെച്ചവര്‍, തെരുവിന്റെ മക്കള്‍ എണ്ണിതിട്ടപ്പെടുത്തുന്ന പിച്ചകാശിന്റെ ചില്ലറയുടെ കിലുക്കം.
 തെരുവിലെ ഒരു ചാരുബെഞ്ചില്‍ അവന്‍ ഇരുന്നു. പുതിയൊരു പുലരിയും പ്രതീഷിച്ചുകൊണ്ട്‌ ആ ചില്ലറകളുടെ, ആ രാത്രിയുടെ താരാട്ട്കേട്ട്.  അവന്റെ കാഴ്ചകള്‍ അവസാനിക്കുന്നില്ല.മറ്റുള്ളവര്‍ കാണാത്ത അവനെ പോലുള്ള തെരുവിന്റെ മക്കള്‍ക്ക്‌ മാത്രം കാണാന്‍ വിധിക്കപെട്ട നാളെയുടെ കാഴ്ചകള്‍ തുടരുന്നു മരണം വരെയും.

ദേവന്‍ തൊടുപുഴ.

----------------------------------------------------
ദേവലോകത്ത് വന്നു ഈ പോസ്റ്റിനു കമന്റു കളിലൂടെ തെറ്റുകള്‍ തിരുത്താന്‍ സഹായിച്ച  എനിക്ക് പ്രോത്സാഹനം തന്ന
എന്നിവര്‍ക്കെല്ലാം ഒരായിരം നന്ദി...

22 comments:

  1. തെരുവിലെ കാഴ്ചകള്‍ വിവിധങ്ങളാണല്ലേ...?

    ReplyDelete
  2. കാഴചകള്‍ വരച്ചിടുക മാത്രം ചെയ്യുക കൊണ്ട് സ്ര്ഷ്ട്ടിയുടെ ലക്‌ഷ്യം പൂര്‍ണ്ണമാകില്ല ,അത് ഒരു പ്രമേയം കൂടി വായനക്കാരന് മുന്നില്‍ അവതരിപ്പിക്കണം ,അങ്ങിനെ ഒരു ധര്‍മ്മം ഈ കുറിപ്പ് ചെയ്യുന്നുവോ ദേവാ ...

    ReplyDelete
  3. കണ്ണുതുറന്നു കാണാനുള്ള ശ്രമം പോലും നടത്താത്ത ലോകമാണിന്ന്...

    ReplyDelete
  4. അശാന്തിയുടെ നഗരമാലിന്യങ്ങളിലേക്ക് സൂം ചെയ്ത കണ്ണുകള്‍ .....
    പുതുമയില്ലാത്ത കാഴ്ചകളുടെ നൈരന്തര്യങ്ങള്‍....
    റെറ്റിനയുടെ പ്രതലങ്ങലില്‍ത്തട്ടിത്തിരിച്ചകലുന്ന, മങ്ങി മറയുന്ന,പുനസംപ്രേഷണയോഗ്യമല്ലാത്ത ചിത്രങ്ങള്‍ ...
    കണ്ണേ മടങ്ങുക..!

    ReplyDelete
  5. തെരുവിലെ ഒരു ചാരുബെഞ്ചില്‍ അവന്‍ ഇരുന്നു. പുതിയൊരു പുലരിയും പ്രതീഷിച്ചുകൊണ്ട്‌ .ആ പ്രതീക്ഷ പൂര്‍ത്തീകരിക്കട്ടെ .
    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
    (വായന ദുഷ്കരമാകുന്നു. അക്ഷരങ്ങളുടെ വലിപ്പം കൂട്ടാമോ?.)

    ReplyDelete
    Replies
    1. ആ അഭിനന്ദനങ്ങള്‍ക്ക് നന്ദി... അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട് കേട്ടോ

      Delete
  6. ശരിയാണ് ദേവാ! പ്രമേയത്തിന്റെ അഭാവം ഉണ്ടെങ്കിലും തെരുവിന്റെ കാഴ്ച്ച തന്നെ പ്രമേയമായെടുക്കാം;അല്ലേ? മാത്രമല്ല നാളത്തെ പുലരിക്കായി കാത്തിരിക്കുന്ന ഇന്നത്തെ ദു:ഖപുത്രന്മാരുടെ അവസ്ഥയും പ്രതിഫലിപ്പിക്കാം. എങ്കിലും നിറയെ നല്ല മണികളുള്ള ഒരു മാലയിലൂടെ ആദ്യന്തം കടന്ന് പോകുന്ന ഒരു നാളിയുടെ കുറവ് അനുഭവപ്പെടുന്നു. അതാണ് കഥയുടെ പ്രമേയം എന്ന് പറയുന്ന ചരട്.
    വിവരണം അസ്സലായി ചില പ്രയോഗങ്ങളും; ഉദാഹരണം >>>അത് അവന്റെ ഉറക്കത്തെ ഭക്ഷിച്ചു.<<< മുതലായവ.

    എഴുതുക ഇനിയും എഴുതുക, അക്ഷര പിശാചിനെയും സൂക്ഷിക്കുക. അ അത് ധാരാളമായി കാണുന്നു.

    ReplyDelete
  7. നല്ല ചില പ്രയോഗങ്ങള്‍ കണ്ടു .എങ്കിലും കഥ അപൂര്‍ണ്ണം എന്ന് തോന്നി .ധാരാളം വായിക്കൂ ,എഴുതൂ ,ആശംസകള്‍

    ReplyDelete
  8. നിറമില്ലാത്ത കാഴ്ചകള്‍ .എഴുത്ത് നന്നായിട്ടുണ്ട്.

    (അക്ഷരതെറ്റുകള്‍ ഒഴിവാക്കുമല്ലോ..നിശബ്ദ്ധതയുടെ ,വയോവ്രിദ്ധ , അസഫ്യ വാക്കുകള്‍ ,മദ്ധ്യലഹരിയില്‍ ഇങ്ങനെ ചിലത് കണ്ണില്‍ 'കൊണ്ടു')

    ReplyDelete
    Replies
    1. തീര്‍ച്ചയായും ശ്രീ

      Delete
  9. എഴുത്തിന്റെ രീതി കൊള്ളാം എന്നാലും ഈ ചെറുകഥ എന്നതിലേക്ക്‌ ഈ എഴുത്ത് എത്തി ചേര്‍ന്നില്ല

    ReplyDelete
  10. തെരുവിലെ ഒരു ചാരുബെഞ്ചില്‍ അവന്‍ ഇരുന്നു. പുതിയൊരു പുലരിയും പ്രതീഷിച്ചുകൊണ്ട്‌ ആ ചില്ലറകളുടെ, ആ രാത്രിയുടെ താരാട്ട്കേട്ട്. അവന്റെ കാഴ്ചകള്‍ അവസാനിക്കുന്നില്ല.മറ്റുള്ളവര്‍ കാണാത്ത അവനെ പോലുള്ള തെരുവിന്റെ മക്കള്‍ക്ക്‌ മാത്രം കാണാന്‍ വിധിക്കപെട്ട നാളെയുടെ കാഴ്ചകള്‍ തുടരുന്നു മരണം വരെയും.

    നമ്മുടെ ചുറ്റുപാടുകളിലെ യഥാർത്ഥ കാര്യങ്ങളുടെ നല്ല രീതിയിലുള്ള നിരീക്ഷണവും അപഗ്രഥനവും എല്ലാമടങ്ങിയിട്ടുണ്ട് ഈ കഥയിൽ. പിന്നെ കഥകൾക്ക് ഒരു തുടക്കവും ഒടുക്കവും ഉണ്ടായാൽ രസമായിരിക്കും വായനയ്ക്ക്. നന്നായിട്ടുണ്ട് ട്ടോ,ഇനിയും മെച്ചപ്പെടുത്താൻ കഴിയട്ടെ. ആശംസകൾ.

    ReplyDelete
  11. കഥയായി തോന്നിയില്ല ദേവാ...ഒരാളുടെ തെരുവിലെ കാഴ്ചകള്‍ മനോഹരമായി പറഞ്ഞു..പക്ഷെ അതില്‍ ഒരു കഥയുടെതായ ത്രെഡ് കിട്ടിയില്ല...ചിലപ്പോള്‍ എന്റെ തോന്നല്‍ ആകാം...ശ്രമിച്ചാല്‍ ഇതിനെ തന്നെ നല്ലൊരു കഥയാക്കി മാറ്റാന്‍ ആകും...ആശംസകള്‍....

    ReplyDelete
  12. ആശംസകൾ...ഇത് വിവരണം മാത്രമേ ആയുള്ളൂ...കഥയായില്ല..പിന്നെ അക്ഷര തെറ്റുകൾ 1,വയോവ്രിദ്ധ-വൃദ്ധ 2,അസഫ്യ-അസഭ്യ 3 മാര്‍ജാര- മാർജ്ജാര 4,മദ്ധ്യലഹരിയില്‍- മദ്യലഹരിയിൽ 5,മഞ്ഞവേളിച്ച-മഞ്ഞവെളിച്ചം 6,സീല്‍ക്കാര- ശീൽക്കാര .. തെറ്റുകൾ തിരുത്തി ഇനിയും മുന്നേറുക...

    ReplyDelete
    Replies
    1. അക്ഷരതെറ്റുകള്‍ കാണിച്ചു തന്നതിന് നന്ദി... എല്ലാം തിരുത്താം തുടര്‍ന്നും ഇവിടെ എത്തുമല്ലോ

      Delete
  13. Kaanaattha kaazhchakalilekkalla, kandu maduthathaanu ee kaazhchakal.. Best wishes

    ReplyDelete
  14. ദേവേന്ദ്രന്‍ തിരിവിലേക്ക് ഇറങ്ങി ...:)
    തെരുവിലെ കാഴ്ചകള്‍ നന്നായി പറഞ്ഞൂ ട്ടോ ...!!

    ReplyDelete
  15. നല്ല ഭാഷ, സുന്ദരമായ ആഖ്യാനം.
    ഫാക്ടികളാല്‍ മാലിന്യമായ അന്തരീക്ഷവും മുനിസിപ്പല്‍ വേസ്റ്റിന്റെ ദുര്‍ഗന്ധവും പേറി, ഇരുട്ടിന്‍റെ കാമ കാഴ്ചകളും കണ്ട്, പണ്ട് കളമശ്ശേരിയിലൂടെ ഞാന്‍ നടന്നത് പോലെ തോന്നി.!!

    ReplyDelete
  16. തെരുവിന്റെ ചിത്രം നന്നായി

    ReplyDelete
  17. എഴുത്തിന്ന് നൂറ് മാർക്കുണ്ട്, മറ്റുള്ള എലമ്ന്റ്റുകളും നോക്കണം

    ReplyDelete