ഒരു വര്‍ഷത്തിനു ശേഷം ഒരു പോസ്റ്റ് രജനി കാന്തിന്റെ സിനിമ ഇറങ്ങുന്നതുപോലെ. സമയകുറവുകൊണ്ടാണോ അല്ല വിഷയദാരിദ്രം കൊണ്ടുമല്ല ജന്മനാ കൂടെ കൂടിയ മടി ഒന്ന് കൊണ്ട് മാത്രം. എന്തായാലും വീണ്ടും ബ്ലോഗറില്‍ കാലുകുത്തിയത് നമ്മുടെ മീറ്റിന്റെ വിശേഷങ്ങള്‍ പങ്കു വെയ്ക്കാനാണ് അപ്പൊ അതിലേക്കു കടക്കാം. വെളുപ്പാംകാലത്ത് റൂമിലെ ലാന്‍ഫോണ്‍ ചിലക്കുന്നകേട്ടാണ് ഉണര്‍ന്നത് . റിസപ്ഷനില്‍ നിന്ന് കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞു എന്നെ അന്യോഷിച്ചു ഒരു ഷെരീഫ് കൊട്ടാരക്കര വന്നീട്ടുണ്ടെന്ന് . ഹും പണ്ട് തൊടുപുഴ മീറ്റില്‍ ഹരീഷ് തൊടുപുഴ പറഞ്ഞതു എത്ര സത്യമാ ഷെരീഫ് ഇക്ക മീറ്റ് എന്ന് കേട്ടാല്‍ അപ്പൊ അങ്ങ് കൊട്ടരക്കരേന്നു പെട്ടിയും കിടക്കയും പായ്ക്ക് ചെയ്യും . പിന്നെ മീറ്റ് കഴിഞ്ഞിട്ടെ ഉള്ളു എന്ത് തിരക്കും. ആളു പഴയ ജഡ്ജി ആണെങ്കിലും അതിന്റെ ജാഡ ഒന്നും ഇല്ലകെട്ടോ. അങ്ങനെ പുള്ളിയുടെ ചിലവില്‍ മൂന്നപ്പവും ഒരുകടലക്കറിയും ചായയും അകത്താക്കിയിട്ട് അദ്ദേഹത്തോടൊപ്പം ഹാളിലേക്ക് പുറപെട്ടു.
![]() | |
ഇതൊക്കെ എന്ത് നമ്മളെത്ര മീറ്റ് കണ്ടതാ?? |
തലേന്ന് തന്നെ കോഴിക്കോട് ചെന്ന് തമ്പടിച്ചത് കൊണ്ട് മീറ്റ് നടന്ന ഹാളില്‍ എല്ലാവര്ക്കും മുന്‍പേ തന്നെ എത്താന്‍ പറ്റി.ഒരു ക്ഷേത്രത്തോടു ചേര്‍ന്ന ശാന്ത സുന്ദരമായ അന്തരീക്ഷം. ഹാളില്‍ രണ്ടു പേര് കര്ട്ടന് കെട്ടുന്നുണ്ട് . ഷരീഫ് ഇക്ക നേരെ ചെന്ന് അവരോടു ചോദിച്ചു ആരാ മനസിലായില്ല !! ബ്ലോഗര്‍ ആരെങ്കിലും ആണോ എന്നറിയാനാണ് ചോദിച്ചത് അവര്‍ സൌണ്ടിന്റെ യും മറ്റും പണിക്കാരാണ് . ഇല്ല വേറാരും എത്തിയിട്ടില്ല.ഹാളിനു ചുറ്റും അങ്ങനെ കറങ്ങി നടക്കുമ്പോഴാണ് ഒരു കാഥികന്റെ വേഷത്തില്‍ ചുവന്ന ജുബ്ബ ഒക്കെ ഇട്ടു നമ്മുടെ ശ്രീജിത്ത് കൊണ്ടോട്ടി വരുന്നത് . പിന്നീട് കുറെ ബാനറും ബാഡ്ജും ഒക്കെയായി ജിതിനും തിരിച്ചിലാനും എത്തി പിന്നെ ഓരോരുത്തരായി എത്തിച്ചേര്‍ന്നു തുടങ്ങി. ചടങ്ങുകളില്‍ ആദ്യം തന്നെ പതാക ഉയര്‍ത്തല്‍ ആയിരുന്നു കൂട്ടത്തിലെ മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ ശ്രീ ശശിധരന് മാഷ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വ്വഹിച്ചു ശേഷം രണ്ടു വാക്ക് സംസാരിച്ചു
![]() |
മീറ്റ് നഗരിയില്‍ പാറികളിക്കുന്ന ത്രിവര്‍ണ്ണ പതാക |
പിന്നീട് വേദിയില്‍ ഓരോരുത്തരായി പരിജയപെടുത്തല്‍ തുടങ്ങി
ഒരുപാടു ഒരുപാടു നന്മകളുമായി നന്മ ബ്ലോഗ് എഴുതുന്ന ചെമ്മാണിയോട് ഹരിദാസന്

കൂലംകഷമായ ചിന്തയില്‍ ആണ്ടുപോയ ബൂലോകത്തിന്റെ സ്വന്തം കൂതറ
![]() |
കൂതറ ഹാഷിം |
ആബിദ് എന്ന ബൂലോകത്തെ ഒരുകൊച്ചു പുലിക്കുട്ടി ആള് മുടുക്കനാണ് ബ്ലോഗീന്നു കിട്ടുന്ന കാശ് എണ്ണാന്‍ സ്വന്തം ടെക്നോളജിയില്‍ നിര്‍മ്മിച്ച ഗാഡ്ജറ്റ് ഒക്കെ ഉണ്ട് കയ്യില്‍
![]() | ||
ശ്രീജിത്ത് കൊണ്ടോട്ടി |
![]() |
ബൂലോകത്തെ ഒരു പാവം വാല്യക്കാരന്‍ |
ഒരു മീറ്റ്, ഒരു പോസ്റ്റ്. കൊള്ളാം
ReplyDeleteഇത്രേം വിശേഷങ്ങളേയുള്ളൂ ...???
ReplyDeleteMuzhuvan kaanaan pattiyilla vatikaliloode...
ReplyDelete