Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

Featured Post

ഓര്‍ക്കുന്നുണ്ടോ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് നിലച്ച ആ ചാനലിനു എന്താണ് സംഭവിച്ചത്?

 ഒരു കാലത്ത് മലയാളിയുടെ വാര്‍ത്താ സങ്കല്പഞങ്ങളെ മാറ്റിമറിച്ച  വാര്‍ത്താ ചാനലാണ്‌ ഇന്ത്യാവിഷന്‍. ദൂര ദര്‍ശന്‍ ഉള്‍പടെ എല്ലാചാനലുകളും പിന്...

ബ്ലോഗൊന്ന് പൊടിതട്ടി എടുക്കാൻ വന്നതാ

ഒരു പാട് നാളായി അല്ലെ നമ്മൾ കണ്ടിട്ട് വേറൊന്നുമല്ല അൽപ്പം തിരക്കും
അതിലേറെ എഴുതാനുള്ള മടി കൊണ്ടുമാണു ബ്ലോഗിൽ തിരിഞ്ഞു നോക്കാതിരുന്നത് .
കഴിഞ വർഷം ഇതാഞാൻ തിരിച്ചു വരുന്നു എന്നൊക്കെ വീമ്പിളക്കി ഒരു പോസ്റ്റും
ഇട്ടിട്ട് ബ്ലോഗും പൂട്ടി പോയതാ. പിന്നെ ഇപ്പൊളാ ഇങ്ങോട് തിരിഞ്ഞു
നോക്കുന്നെ അന്നു പോസ്റ്റിയ ആപോസ്റ്റിൽ ഇന്ന് നോക്കിയപ്പോൾ മൂന്നാലു
കമറ്റുകൾ വന്നിരിക്കുന്നു.മറ്റാരുമല്ല ബ്ലോഗിൽ ഇപ്പോഴും സജീവമായ
ഫൈസലിക്ക, അജിത്ത് ചേട്ടൻ എന്നിവരാണത്. ഞാൻ ഉപേഷിച്ചാലും എന്റെ ബ്ലോഗിൽ
സന്ദർശകർ ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി. ബ്ലോഗ് ഉപേക്ഷിച്ചു
പോയവരെല്ലാം തിരികെ വരണമെന്നാണു എന്റെ ആഗ്രഹം.ഞാനും അതിനുള്ള
ശ്രമത്തിലാണു എഴുത്തില്ലാത്തതിനാൽ അക്ഷരങ്ങൾ പിണങ്ങി മാറി നിൽക്കുന്നു.
തൂലികകൊണ്ട് മെരുക്കണം അക്ഷരങ്ങളെ. ബ്ലോഗൊക്കെ ഒന്നു പെയിന്റ് ചെയ്തു
വീണ്ടും താമസം തുടങ്ങണം. എല്ലാവരുടെയും പിന്തുണ വേണം
അതുണ്ടാകുമെന്നറിയാം. ഗ്രുപ്പുകളിൽ ഇപ്പോൾ അത്രസജീവമല്ലാത്തതിനാൽ പുതിയ
ബ്ലോഗർമാരെ ആരെയും അറിയില്ല. തുഞ്ചൻപറമ്പിൽ എല്ലാവരും ഉണ്ടാകുമല്ലോ
അല്ലെ. ഞാനും എത്താൻ കഴിയുമെന്നും എല്ലാവരെയും പരിജയപെടാൻ കഴിയുമെന്നും
വിശ്വസിക്കുന്നു. അപ്പോ വീണ്ടും കാണാം സ്നേഹപൂർവ്വം ദേവൻ.

8 comments:

  1. എന്നാല്‍പ്പിന്നെ അങ്ങനെയാവട്ടെ. ബ്ലോഗിനും മീറ്റിനും ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്ത് ചേട്ടാ

      Delete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. ഇവിടം വരെവന്നതിനു നന്ദി കുട്ടാ :) ഇന്നിയും വരണേ

      Delete
  3. ആരും ഇല്ലെങ്കിലും എഴുതിക്കൊണ്ടിരിക്കുന്ന എത്രെയോ ബ്ലോഗുകള്‍ ഉണ്ടെന്നോ...അതൊക്കെ കാണുമ്പോഴാണ് ദേവാ ഓരോരുത്തരും എന്തിന് എഴുതുന്നു എന്ന് തിരിച്ചറിയുന്നത്.

    ReplyDelete
    Replies
    1. ശരിയാണ് ഇന്നി ഞാനും ഇവിടെ ഉണ്ടാകും

      Delete
  4. പൊടിതട്ടിയെടുക്കൂ...
    പുതിയയാത്രയില് ഞാനും കൂടെ ചേരുന്നു...
    ആശംസകളോടെ..

    ReplyDelete
  5. നന്ദി മുബാറക്ക്‌

    ReplyDelete