Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

ഒരു കാത്തിരിപ്പിന്റെ കഥ

മുളപൊട്ടിയില്ലൊരിക്കലുമെന്റെ
കാത്തിരുപ്പിന്റെ വിത്തുകള്‍ക്കൊടുവില്‍
അവവെറും ഓര്‍മ്മകളായ് ഒടുങ്ങി
മിച്ചംവച്ചെന്‍ സ്വപ്നങ്ങളും കണ്ണുനീരിന്‍
കുത്തൊഴുക്കിലെങ്ങൊ ഒലിച്ചുപോയി
നിഷ്ഫലമാം എന്‍ ഓര്‍മ്മകളുടെ വിങ്ങലില്‍
നിരര്‍ത്ഥമാം ജീവിത ചക്രങ്ങള്‍
തിരിയുമീ വഴിത്താരയിലൊക്കെയും
വീണുടഞ്ഞു പൊയെന്‍ മനസ്സിന്റെ
കഷ്ണ്‍ങ്ങള്‍ പെറുക്കിക്കൂട്ടി ഞാന്‍ നടന്നു
എന്‍ ഹ്രദയാകാശത്തിലുരുകി
ഉതിര്‍ന്നു വീണ വിരഹമാം കാര്‍മേഘം
ചാലിച്ചെടുത്തൊട്ടിച്ച മനസ്സില്‍
ഓര്‍മ്മകള്‍ക്കു ഞാന്‍ ചിതയൊരുക്കി
കനവില്‍ എരിയുന്ന നോവിന്റെ
തീക്കനലുകളില്‍ വെന്തിട്ടും
മരിക്കാതെ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി
എന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി...

വിടപറയാന്‍ മടിച്ച ഒറ്റപ്പെടലിന്റെ ദു:ഖം പെയ്തുതോരാത്ത ഒരു വര്‍ഷകാല രാത്രിയില്‍ ഇരുള്‍ പടര്‍ന്ന എന്‍ മനസ്സിന്റെ കുടക്കീഴില്‍ എവിടെനിന്നൊ ഒരു തുണ്ടുവെട്ടവുമായി കടന്നുവന്ന ഒരു മിന്നാമിനുങ്ങ് പാതിവഴിയില്‍ വിട പറഞ്ഞപ്പോള്‍ എനിക്ക് സമ്മാനിച്ചത് കാത്തിരിപ്പിന്റെ വിത്തുകള്‍ മാത്രമായിരുന്നു. ഋതുഭേതങ്ങള്‍ മാറിമറിഞ്ഞിട്ടും മുളക്കാത്ത വിത്തുകളും പ്രിയ മിന്നാമിനുങ്ങും ഒടുവിലെന്‍ ഓര്‍മ്മകളുടെ കൂട്ടില്‍ ചേക്കേറിയപ്പോളവയെ മനസ്സിന്റെ ഒരറയില്‍ നഷ്ട് സ്വപ്നങ്ങള്‍ക്കൊപ്പം സൂക്ഷിക്കേണ്ടിവന്നു എനിക്ക് വെറും ഓര്‍മ്മകളായ്... ആ ഓര്‍മ്മകളില്‍ എന്‍ തുലിക കൊണ്ട് ചില അക്ഷരങ്ങളെ കോര്‍ത്തെടുക്കാന്‍ ശ്രമിച്ചതാണെന്റെ ഈ കവിത... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...

No comments:

Post a Comment