എന്റെ ബ്ലോഗര്‍ ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതിലും ഇന്നി ഉണ്ടാകാന്‍ പോകുന്നതുമായ പോസ്റ്റുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരിക്കും ഈ പോസ്റ്റ്. കാരണം ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത് കേരളത്തിലെ തന്നെ അതിപുരാതനവും പഴമയുടെ സാംസ്‌കാരിക പൈതൃകവും ചരിത്രസ്മരണ ഉണര്‍ത്തുന്നതുമായ ദൈവ മാതാവിന്റെ പേരിലുള്ള കാഞ്ഞൂര്‍ സെന്റ് മേരിസ് ഫൊറോന പള്ളിയുടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലിരുന്നുകൊണ്ടാണ്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി എനിക്ക് രണ്ടുനാള്‍ ഇവിടെ തങ്ങാനുള്ള ഭാഗ്യം ലഭിച്ചു ഇവിടെത്തിയപ്പോള്‍ ഒരു പ്രിത്യേകത എനിക്കനുഭവപ്പെട്ടിരുന്നു. പള്ളിയുടെ നിര്‍മ്മാണ ശൈലിയിലും മറ്റുമുള്ള വ്യത്യാസവും അതിന്റെ പഴമയും എല്ലാമായിരിക്കും അതിനു കാരണം. പള്ളിയെ ക്കുറിച്ചും പള്ളിയുമായി ബന്ധപ്പെട്ട ചിലവിശ്വസങ്ങളെപ്പറ്റിയും കൂടുതല്‍ അറിഞ്ഞപ്പോള്‍ അത് ചൂടോടെ തന്നെ ഒരു പോസ്റ്റാക്കിയില്ലെങ്കില്‍ അതൊരു നഷ്ട്ടമാകുമെന്നു തോന്നി. മാത്രമല്ല അത് പള്ളിയുടെ അന്തരീഷത്തില്‍ തന്നെ ഇരുന്നു എഴുതിതുടങ്ങാന്‍ കഴിയുന്നതും ഒരു ഭാഗ്യമല്ലെ.
ആലുവ-കാലടി റൂട്ടിലാണ് ക്രിസ്തുവര്‍ഷം 1001 ല്‍ സ്ഥാപിതമായ ഈ ചരിത്രപ്രസിദ്ധ ദേവാലയം സ്ഥിതിചെയ്യുന്നത്. ഭാരതീയ വാസ്തുശില്പവിദ്യയുടെയും പേര്‍ഷ്യന്‍ നിര്‍മ്മാണശൈലിയുടെയും സമന്യയത്തോടൊപ്പം പോര്‍ച്ചുഗീസ് ശില്‍പ്പചാതുര്യവും ഒത്തുചേര്‍ന്ന നിര്‍മ്മാണരീതിയാണ് കാഞ്ഞൂര്‍ പള്ളിയുടെത് .അതിപുരാതനമായ കൊത്തുപണികള്‍ കൊണ്ടും ഇലചാറിലും പഴചാറിലും തങ്കഭസ്മം ചാലിചെടുത്തു ഉണ്ടാക്കിയ ചിത്രപണികള്‍ കൊണ്ടും അലംകൃതമായ അള്‍ത്താര. മനോഹരമായ പെയിന്റിംഗ് .താമര പൂവിന്റെ രൂപത്തിലുള്ള ഒറ്റക്കല്‍ മമ്മോതീസതൊട്ടി.വട്ടെഴുത്ത് ലിപിയില്‍ തീര്‍ത്ത കല്ലറ തറക്കല്ലുകള്‍.പുരാതന താളിയോലകള്‍ എന്നിവയെല്ലാം കാഞ്ഞൂര്‍ പള്ളിയുടെ പ്രിത്യേകതകളാണ്.
പറയുവാനും വര്‍ണ്ണിക്കുവാനും ഏറെ ഉണ്ട് എഴുതി വര്‍ണ്ണിക്കുവാന്‍ ഒറ്റ പോസ്റ്റോ ഈ ഒരു രാത്രിയോ മതിയാകില്ല എന്നതുകൊണ്ടും രാത്രി ഏറെ വൈകിയതിനാലും ഇന്നുറങ്ങാന്‍ പോകുന്ന ഈ വലിയ മുറിയെ പറ്റിയും ഒന്നെഴുതിയിട്ടു നിര്‍ത്താം. ഇപ്പോള്‍ വലിയ ഒരു നാലുകെട്ട് തറവാടിനുള്ളില്‍ പെട്ടത് പോലെത്തെ അനുഭൂതി ഒരു നിശബ്തത.എന്നാല്‍ ഈ മുറിയിലെക്കെത്താന്‍ പഴയ ഒരു മറക്കൊവണി കേറുമ്പോള്‍ ഉണ്ടാകുന്ന വലിയ ശബ്തം എല്ലാ നിശബ്ദതയും ഭാജ്ജിക്കുന്നതാണ് .കാലപഴക്കം കൊണ്ട് പ്രവര്‍ത്തനശേഷി നഷ്ട്ടപ്പെട്ട മണിചിത്രത്താഴു ഘടിപ്പിച്ച വലിയ വാതിലുകള്‍, പഴമ വിളിച്ചോതുന്ന ഓടാമ്പലുകള്‍, കൂറ്റന്‍ ജനാലകള്‍ മച്ചില്‍ തൂങ്ങി കറങ്ങുന്ന ഫാന്‍. അവിടെയും ആധുനികതയുടെ കൈകടത്തല്‍. നെടുമ്പാശേരിയില്‍ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ അലകളെ കാര്യമാക്കാതെ ഇന്നി വെളുപ്പിനെ അഞ്ചു മണിവരെ സോസ്തമായൊരു ഉറക്കം. ശേഷം അടുത്ത പോസ്ടില്‍
No comments:
Post a Comment