Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ...ഒരു യാത്ര-തുടര്‍ച്ച

അഞ്ചു മണിക്ക് വരാം എന്നും പറഞ്ഞു പോയ പള്ളി കമ്മിറ്റിക്കാര്‍ കൃത്യം അഞ്ചരക്ക്തന്നെ വന്നു എന്റെ ഉറക്കത്തിനു തിരശീലഇട്ടു. ഉച്ചകഴിഞ്ഞുള്ള പ്രധാന പ്രദിഷിണത്തിനുള്ള കുരിശുകള്‍ ഒരുക്കുന്നതിനായി അതിരാവിലെ തന്നെ ഒരുപാടു കുട്ടികളും എത്തിയിട്ടുണ്ടായിരുന്നു. കുറച്ചുനേരം ആ വലിയ വരാന്തയില്‍നിന്നു കൊണ്ട് താഴത്തെ ഒരുക്കങ്ങള്‍ ശ്രദ്ധിച്ചു.കുട്ടികളെല്ലാം രണ്ടു ലോറികളില്‍ കയറി എങ്ങോട്ടോ പോകുന്നു സമീപത്തുള്ള പള്ളികളില്‍ നിന്നും കുരിശു എടുക്കുന്നതിനാണ് കാരണം വളരെ പ്രസിദ്ധമായ കാഞ്ഞൂര്‍ പള്ളിയിലെ തിരുനാളിന്റെ അന്നത്തെ സമാപന പ്രദഷിണത്തില്‍ 101 ചെണ്ടക്കാരുടെ ചെണ്ടമേളവും 201 പൊന്‍കുരിശും വെള്ളികുരിശും 500 ഓളം വിവിധവര്‍ണ്ണ മുത്തുകുടകളും അണിനിരക്കുന്നു. രാവിലത്തെ തണുപ്പ് കുളി എന്ന കലാപരിപടിയെ അല്‍പ്പം നീരസത്തോടെ നേരിടാന്‍ എന്നെ പ്രേരിപ്പിച്ചു പിന്നെ ആ വലിയ മരക്കോവണി ഇറങ്ങി കുളിമുറിയിലേക്ക് ഹോ എന്തൊരു തണുപ്പ് !! കുളിച്ചിട്ടുവരാം.

സമാപന പ്രദഷിണം തുടങ്ങുന്നതു വരെ പള്ളിയില്‍ കുര്‍ബാനയും മറ്റുമാണ് മലയാളത്തിലും തമിഴിലും പ്രത്യേക കുര്‍ബാനകള്‍ ഉണ്ട് കുര്‍ബാനയും അങ്ങാടി പ്രദഷിണവും കഴിയുന്നത്‌ വരെ കാഞ്ഞൂര് പള്ളിയുടെ ചില ചരിത്ര വിശേഷങ്ങളിലേക്ക് കടക്കാം കാഞ്ഞൂര്‍ പുണ്യാളനെയും ടിപ്പു സുല്‍ത്താനെയും പറ്റിയുള്ള ഒരു ഐതിഹ്യ കഥതന്നെ ആദ്യം പറയാം

ടിപ്പു സുല്‍ത്താന്‍ പടയോട്ടസമയത്ത് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളിലെ പള്ളികളും അമ്പലങ്ങളും തകര്‍ത്തിരുന്നു 1790-ല്‍ ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളി ആക്രമിക്കാന്‍ പടയുമായി എത്തി ടിപ്പുവിന്റെ പടവരുന്നതറിഞ്ഞ ഇടവക ജനങ്ങള്‍ ഓടിക്കൂടി വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിന് മുന്നില്‍ നിന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുകയും പുണ്യവാളന്റെ അത്ഭുതശക്തിയെക്കുറിച്ച് സുല്‍ത്താനോട് പറയുകയും ചെയ്തു അത് കേട്ട സുല്‍ത്താന്‍ " ഈ കളിമണ്‍ പ്രതിമക്കു അത്ഭുതശക്തി ഉണ്ടെങ്കില്‍ നമ്മോടു നേരിട്ട് സംസാരിക്കട്ടെ " എന്ന് പറഞ്ഞു. അപ്പോള്‍ ഭക്ത ജനങ്ങള്‍ കൂട്ട നിലവിളിയോടെ "കാഞ്ഞൂര്‍ പുണ്യവാള...! ഞങ്ങളെ കാത്തു കൊള്ളണേ...!!!" എന്ന് വിളിച്ചപേക്ഷിച്ചു. " എന്നെ ഇവിടെ ഇവിടെ ഇരിക്കാന്‍ സമ്മതിക്കില്ലേ " എന്ന് ഉച്ചത്തില്‍ വി. സെബസ്ത്യാനോസിന്റെ രൂപത്തില്‍ നിന്ന് ശബ്ദം പുറത്തേക്കു വന്നു ഇത് കേട്ട് അത്ഭുതപ്പെട്ട ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളിയെ ആക്രമിക്കാതെ തിരിച്ചു പോയെന്നാണ് ഐതിഹ്യം
കാഞ്ഞൂര്‍ വിശേഷങ്ങളും ചരിത്രവും ഇവിടെ അവസാനിക്കുന്നില്ല്ല അടുത്ത പോസ്റ്റിലൂടെ വീണ്ടും പോകാം കാഞ്ഞൂര്‍ വരെ അതുവരെ ഇടവേള.

No comments:

Post a Comment