ടിപ്പുസുല്‍ത്താനും കാഞ്ഞൂര്‍ പള്ളിയും തമ്മിലുള്ള ഐതിഹ്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ ചരിത്രവുമായി കാഞ്ഞൂര്‍ പള്ളിക്കുള്ള ബന്ധം ടിപ്പുസുല്‍ത്താന്റെ കഥയില്‍ അവസാനിക്കുന്നില്ല. ആ ചരിത്രമുറങ്ങുന്ന വഴിത്താരകളിലേക്ക് വീണ്ടുമൊന്നു കടന്നുചെല്ലാം. എ. ഡി.1001-ലാണ് കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളി സ്ഥാപിച്ചത്. എ.ഡി.1896- ല്‍ ഏറണാകുളം വികാരിയത്ത് രൂപം കൊണ്ടപ്പോള്‍ കാഞ്ഞൂര്‍ പള്ളി ഫൊറോന ദേവാലയമായി.
ഫൊറോന ദേവാലയമായ കാഞ്ഞൂര്‍ പള്ളിക്ക് വലിയൊരു പള്ളിമേട പണിയുവാന്‍ തീരുമാനിക്കുകയും 1896-ല്‍ മെത്രാന്‍ പട്ടം സ്വീകരിച്ച ലുവീസ് പഴേപറമ്പില്‍ തിരുമേനി പള്ളിമേടക്ക് തറക്കല്ലിടുകയും ചെയ്തു. അതിപുരാതനമായ കാഞ്ഞൂര്‍ പള്ളിയുടെ പാരമ്പര്യം വിളിച്ചോതുന്ന പ്രൗഡഗംഭിരമായ ബ്രട്ടീഷ് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള പള്ളിമേട പള്ളിയുടെ വടക്കേമുറ്റത്തു തലഉയര്‍ത്തി നില്‍ക്കുന്നു.
കാഞ്ഞൂര്‍ പള്ളിയിലെ ശ്രദ്ധേയമായ ഒരു കാഴ്ചയാണ് അവിടുത്തെ മാമ്മോദീസക്കല്ല്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഒറ്റക്കല്ലില്‍ പണി തീര്‍ത്തതു മായ മാമ്മോദീസക്കല്ലില്‍ മനോഹരങ്ങളായ പലതരം കൊത്തു പണികളും ഉണ്ട്. ക്രസ്തുമത വിശ്വാസികള്‍ കുഞ്ഞുങ്ങളെ വിശുദ്ധ ജലം കൊണ്ട് മാമ്മോദീസ നടത്തുന്നത് ഇവിടെആണ്.
കാഞ്ഞൂര്‍ തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു ചടങ്ങ് പണ്ട് തൊട്ടേ നിലനിന്നിരുന്ന മതസൗഹൃദത്തിന്റെ കൂടി ഉത്തമ മാതൃകയാണ്. കാഞ്ഞൂര്‍ പള്ളിയില്‍ ഇന്ന് ആയിരക്കണക്കിനു അക്രൈസ്തവര്‍ എത്തി വിശ്വാസത്തോടെ വിശുദ്ധ സെബ്സ്ത്യനോസിനെ വണങ്ങി പ്രാര്‍ത്ഥിക്കുന്നു. കാഞ്ഞൂര്‍ പള്ളിയുടെ അടുത്തുള്ള പുതിയേടം ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കാഞ്ഞൂര്‍ പുണ്യവാന്റെ സഹോദരി യാണെന്നാണ് ഈ നാട്ടിലെ ഹിന്ദുമത വിശ്വാസികളുടെ വിശ്വാസം. ജനുവരി 20-നു പുണ്യവാന്റെ പ്രദിക്ഷിണം പുതിയേടം അങ്ങാടിയില്‍ എത്തുമ്പോള്‍ രൂപം അമ്പലത്തിന്റെ നേര്‍ക്ക് തിരിച്ചു നിര്‍ത്തുകയും ക്ഷേത്ര ശ്രീകോവില്‍ തുറന്നു സഹോദരി സഹോദരങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ തമ്മില്‍ ദര്‍ശനം നടത്തുന്ന ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നു. ഈ സമയം റോഡിന്റെ ഇരു വശവും താലപ്പൊലി ഏന്തിയ സ്ത്രീകള്‍ നിരനിരയായി നില്‍ക്കുന്നു. അതോടൊപ്പം അവിടുത്തെ ഹിന്ദുമത വിശ്വാസികള്‍ ഓരോരുത്തരായി വന്നു പുണ്യവാന്റെ രൂപത്തില്‍ മാലകള്‍ ചാര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. ആരുടെയും മനസ് നിറയ്ക്കുന്ന ഈ ചടങ്ങ് വര്‍ഷങ്ങളായി നടന്നു വരുന്നു.
കാഞ്ഞൂര്‍ തിരുനാളുമായി ബന്ധപെട്ട മറ്റൊരു ഐതിഹ്യമാണ് തിരുനാളിനെത്തുന്ന പരുന്തുകള്‍ ജനുവരി 20-നു ഉച്ചക്ക് 12-മണിക്ക് ഇറങ്ങുന്ന പ്രദക്ഷിണത്തിനു പുണ്യവാനെ അകമ്പടി സേവിക്കാന്‍ എല്ലാവര്‍ഷവും പരുന്തുകള്‍ മുടങ്ങാതെ എത്തുന്നു പ്രദക്ഷിണ സമയം പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നതും നട്ടുച്ചക്കും നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണുന്നതും തീര്‍ത്ഥാടകരെ നിര്‍വൃതിയിലെത്തിക്കുന്നു.
ഈ പരുന്തുകള്‍ വരുന്നതിനും ഒരു ചരിത്രം പറയുന്നുണ്ട് . പരുന്തുകളെ വി. സെബ്സ്ത്യാനോസിനു വളരെ ഇഷ്ടമായിരുന്നു അദ്ധേഹത്തെ അംബ്എയ്തു മരിക്കാതെ വന്നപ്പോള്‍ ഗദ കൊണ്ട് തലയ്ക്കു അടിച്ചു കൊന്നു. കഴുകന്‍മാരും, നരികളും ഉപദ്രവിക്കാതെ ആ ശരീരത്തിന് ചുറ്റും പരുന്തുകള്‍ കാവല്‍ നിന്നു. നട്ടുച്ചക്കും നക്ഷത്രങ്ങള്‍ മിന്നി നിന്നു എന്നാണ് പറയുന്നത് . അതുകൊണ്ടാണ് വി. സെബ്സ്ത്യാനോസ് മരിച്ച ജനുവരി 20-നു തിരുനാള്‍ കൊണ്ടാടുന്ന കാഞ്ഞൂര്‍ പള്ളിയിലെ പുണ്യവാന്റെ തിരു സൊരൂപം ഇറങ്ങുമ്പോള്‍ മുതല്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നതും നക്ഷത്രങ്ങള്‍ തെളിയുന്നതെന്നും ഭക്തര്‍ ഇപ്പോളും വിശ്യസിക്കുന്നത്.
ഇവിടെയും തീരുന്നില്ല... ശക്തന്‍ തമ്പുരാന്റെ സമ്മാനമായ അത്ഭുതങ്ങളുടെ ആന വിളക്കും ചരിത്ര സ്പര്‍ശമേറ്റ താളിയോലകളെ പറ്റിയും ഇന്നി ഒരു പോസ്റ്റില്‍ പറയുന്നത് വരെ അറിയുവാനും പഠിക്കുവാനും താല്പര്യമുള്ള ഏവരും കാത്തിരിക്കു
Featured Post
Home
ദേവവീഥികളിലൂടെ
മതസൗഹൃദത്തിന്റെ മാതൃകയുമായി കാഞ്ഞൂര്‍ തിരുനാള്‍ -ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ...ഒരു യാത്ര -3
മതസൗഹൃദത്തിന്റെ മാതൃകയുമായി കാഞ്ഞൂര്‍ തിരുനാള്‍ -ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ...ഒരു യാത്ര -3
Subscribe to:
Post Comments (Atom)
No comments:
Post a Comment