Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

ഒരു കൂതറ ആദരാഞ്ജലി


ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഒരു സാദാരണ വ്യക്തിയോട് ഇന്റര്‍നെറ്റിനെപറ്റി ചോദിച്ചാല്‍ ഇന്ന് ആദ്യം മനസ്സില്‍ വരിക ഗൂഗിളും, ജിമെയിലും, ഓര്‍കുട്ടും, പിന്നെ ഫേസ്ബുക്കും ഒക്കെ ആയിരിക്കും. മറ്റുചിലര്‍ക്ക് മറ്റുപലതുംമായിരിക്കും അതെന്താണെന്ന് എനിക്കുമറിയില്ല. ഒരു ഏഴ് വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്റര്‍നെറ്റ്‌ എടുക്കുവാനായി കമ്പ്യൂട്ടര്‍ തുറന്നാല്‍ ഏവരും ആദ്യം തപ്പുന്നഒന്നുണ്ടായിരുന്നു (ഇന്ന് പലരും തുപ്പും). അതെ ഞാനുള്‍പ്പെടെ നിങ്ങളില്‍ ഭൂരിഭാഗം പേരെയും ബ്രൌസിങ്ങിന്റെ ആദ്യ പാടങ്ങള്‍ പഠിപ്പിച്ച നീല സാരിയുടുത്ത ഇന്റര്‍നെറ്റ്‌ എക്സ് പ്ലോറി ആയിരുന്നു അത് . അവള്‍ അക്കാലത്തു പലരെയും കൈപിടിച്ചു ഇന്റര്‍നെറ്റ്‌ എന്ന വലിയ ലോകത്തിന്റെ പല മുക്കിലും മൂലയിലും കൊണ്ടുപോയി. ചില യുവാക്കളെ അവള്‍ ഇന്റെര്‍നെറ്റിന്റെ നീലതെരിവുകളില്‍ കൊണ്ടുപോയി വഴി തെറ്റിച്ചു. ചിലര്‍ ഇവളിലൂടെ സുന്ദരികളെന്നു നടിക്കുന്ന മസാല്‍ദോശകളോട് ചാറ്റി സമയം കളഞ്ഞു. എന്നെപോലെ ചിലര്‍ സംയമനത്തോടെ അവിടൊന്നും പോകാതെ രക്ഷപ്പെട്ടു.

ഇന്റര്‍നെറ്റ്‌ ലോകത്തിലെ ചീത്തപ്പേര് കേട്ട മാക്രിസോഫ്റ്റ്‌ കോവിലകത്തെ പൂയില്യം തിരുനാള്‍ വിന്‍ഡോസ്‌ തമ്പുരാട്ടിക്കു 1995-ല്‍ ജനിച്ച സല്പുത്രിയാണ് എക്സ് പ്ലോറി തമ്പുരാട്ടി അക്കാലത്തെ യുവതരംഗങ്ങളുടെ ഡെസ്ക്ടോപ്പില്‍ നീലചുരിദാറും നീലഷാളും പുതച്ചു നെറ്റിലെ നീലത്തരങ്ങളിലെക്കുള്ള പ്രധാന വഴിയായി മയക്കുന്ന ചിരിയുമായി കിടന്നു ഇവള്‍ . പില്‍ക്കാലത്ത് ബ്രൌസറുകളുടെ കൂട്ടത്തില്‍ ഏറ്റവും കൂതറയായി മാറിയ ഇവളെ (തറവാട്ടു മഹിമ കാണിക്കണമല്ലോ) ഹാക്കര്‍മാര്‍ അവരുടെ പ്രധാന തോഴിയായി നിയമിച്ചു. ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിനെയും സോഫ്റ്റ്‌വെയര്‍ ഭീമനായ അടോബിനെയും ആക്രമിക്കാന്‍ ഹാക്കര്‍മാരെ എക്സ് പ്ലോറി അകമഴിഞ്ഞ് സഹായിച്ചു. മറ്റു ബ്രൌസറുകള്‍ തങ്ങളുടെ സുരക്ഷ സംവ്വിധാനങ്ങളും മറ്റും പരിഷ്കരിച്ചപ്പോളും എക്സ് പ്ലോറിതന്റെ നീല ഷാള്മാറ്റി പകരം സോര്‍ണ്ണ നിറമുള്ള ഷാള് പുതച്ചു അണിഞ്ജോരുങ്ങിയതല്ലാതെ സൊഭാവം നന്നാക്കാന്‍ ശ്രെമിച്ചില്ല. ജാവ, ഫ്ലാഷ്, ജെക്യുറി തുടങ്ങിയ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ആധുനിക വെബ്‌ലോകം ഇവള്‍ക്കിന്നും അന്യമാണ് . ഇവളുടെ തറവാട്ടില്‍ നിന്നെത്തിയ എക്സ് പി ഒഴികെ ബാക്കി എല്ലാം നമുക്കെല്ലാം പണിതന്നു. എക്സ് പി യെയും പ്രേസവിച്ചപ്പോളെ ചാവിള്ളയായിരുന്ന വിസ്തയെയും ഗ്രാഫിക്സിന്റെ എരിവും പുളിയും ആവശ്യത്തിലേറെ കൂട്ടി പുഴുക്കാക്കിതന്നു അതിനു വിന്‍ഡോസ്-7 എന്ന് പേരുമിട്ടു. എക്സ് പി യെക്കാള്‍ തൂക്കം 7-ജി ബി കൂടി കൂടിയതല്ലാതെ ഒരുഗുണവും ഈ പുത്രനും ഇല്ല എന്നത് തന്നെയാണ് നഗ്നമായ സത്യം സോര്‍ണ്ണ ഷാള് പുതച്ച എക്സ് പ്ലോറി 9ബീറ്റ തമ്പുരാട്ടിക്കും കുറവുകള്‍ ഇന്നിയുംഏറെ എന്ന് അനുഭവസ്ഥര്‍ സക്ഷ്യപെടുത്തുന്നു.ഹാക്കെര്‍മാരുടെ കളിപ്പാട്ടമായ ഇവളെ ജപ്പാന്‍, ചൈന, ജര്‍മനി എന്നീരാജ്യങ്ങളെല്ലാം പടിയടച്ചു പിണ്ടോംവച്ചു ഇന്ത്യയിലും ഇവളെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് .

എന്തൊക്കെ ആയാലും വെബ്‌ പ്രോഗ്രാമെഴ്സിനും ഡിസൈനെഴ്സിനും എക്സ് പ്ലോറി അന്നും ഇന്നും വര്‍ഗ ശത്രുവാണ് . ഞാനുള്‍പ്പെടെ ഡിസൈനെഴ്സിന്റെ ഇടയിലും പ്രോഗ്രാമെഴ്സിന്റെ ഇടയിലും ഇവള്‍ മരിച്ചു കഴിഞ്ഞു. ഞാനും എന്റെ ദേവലോകവും ഈ മാസം ഇവളുടെ ഒന്നാം ചരമ വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. എക്സ് പ്ലോറി മരിച്ചിട്ടും ഒരു തലവേതനയായി തലക്കുമീതെ നില്‍ക്കുന്ന എല്ലാവരും ഈ ആഘോഷങ്ങളില്‍ എന്നോടൊപ്പം കാണുമല്ലോ.


അകാലത്തില്‍ ചരമമടഞ്ഞ ഇന്റര്‍നെറ്റ്‌ എക്സ് പ്ലോറിക്ക് എന്റെവക ഒരുകൂതറ അപമാനവരാതാഞ്ജലികള്‍ !!!

No comments:

Post a Comment