Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

ജീവിതമെന്ന അത്ഭുതം

ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ അനുഭവക്കുറിപ്പുകളിലൂടെ...
കാന്‍സര്‍ എന്ന മഹാരോഗത്തോടു പടപൊരുതി ജീവിതത്തില്‍ വലിയവിജയം നേടിയവരെയും മനസാന്നിധ്യം നഷ്ട്പെടാതെ മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ളപുസ്തകമാണു ജീവിതമെന്ന അത്ഭുതം കെ.എസ്‌.അനിയന്റെ സ്വതന്ത്രാവിഷ്‌കാരത്തിലുള്ള ഈ പുസ്ത്കത്തിലെ ഡോ. വി. പി. ഗംഗാധരന്റെ ഹ്രദയസ്പര്‍ശമായ അനുഭവക്കുറിപ്പുകളിലേക്കു...
ബോണ്‍ കാന്‍സര്‍ വന്നാണു ദേവി എന്ന 22 കാരി ആര്‍. സി. സി യില്‍ അഡ്മിറ്റായത്. കാന്‍സര്‍ കാലിലെ എല്ലിനെ വല്ലാതെ ബാധിച്ചിരിക്കുന്നു. വലതുകാല്‍ മുട്ടിനുമുകളില്‍ വച്ചുമുറിക്കേണ്ടിവന്നു. ദേവി അഡ്മിറ്റായി രണ്ടുദിവസത്തിനു ശേഷമാണു അവളുടെ ഭര്‍ത്താവ് രാജീവ്  ആര്‍. സി. സി യില്‍ എത്തിയതു. ഗള്‍ഫിലാണു രാജീവിനു ജോലി അവരുടെ വിവാഹം കഴിഞിട്ടു പത്തു ദിവസമെ ആയിട്ടുള്ളു. അവര്‍ ഒരുമിച്ചു ജീവിച്ചതു വെറും രണ്ടു ദിവസം. ലീവില്ലാത്തതു കൊണ്ട് രാജീവിനു പെട്ടെന്നു തിരിച്ചുപോകേണ്ടിവന്നു.
രാജീവ് ഉള്ളുതുറന്നു ഡോ.  ഗംഗാധരനോട് സംസാരിച്ചു:
‘എന്റെ മുമ്പില്‍ രണ്ടു വഴികളാണുള്ളതു. ഒന്നുകില്‍ വെറും രണ്ടു ദിവസത്തെ ബദ്ധം മറന്ന് എനിക്കു എന്റെ വഴി നോക്കാം. ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശവും അതുതന്നെയാണ്. അല്ലെങ്കില്‍ ഈശ്വരനോട് കരുണ കാണിക്കാന്‍ പ്രാര്‍ഥിച്ച് എനിക്ക് ദേവിയെ ചികിത്സിപ്പിക്കാം.’
ഇതുകേട്ട ഡോക്ട്ര്‍ ഏറെ പരിഭ്രമിച്ചു. രാജീവ് തുടര്‍ന്നു: ‘ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്തു ചിലവുവന്നാലും ഞാന്‍ ദേവിയെ ചികിത്സിപ്പിക്കും. ഈശ്വരന്‍ എന്റെ പ്രാര്‍ത്തന കേള്‍ക്കാതിരിക്കില്ല.
പക്ഷേ എനിക്ക് ഡോക്ട്റുടെ സഹായം വേണം. എനിക്കിവിടെ ദേവിയുടെ ഒപ്പം നിന്നു നോക്കാന്‍ പറ്റില്ല. ഞാന്‍ തിരിച്ചുപോയി ജോലി ചെയ്താലെ ചികിത്സക്കുള്ള പണം ഉണ്ടാകു. പണത്തിനു വേറെ യാതൊരു മാര്‍ഗവുമില്ല. വളരെ പാവപ്പെട്ടവീട്ടിലെ കുട്ടിയാണു ദേവി അവളുടെ അച്ഛ്നും അമ്മയ്ക്കും ഒപ്പം വന്നു നില്‍ക്കാമെന്നാല്ലാതെ വേറൊന്നിനും പറ്റില്ല. ഞാന്‍ നാളെ തിരിച്ചു പോകുകയാണു. ചികിത്സക്കു എത്ര പണം വേണ്ടിവന്നാലും ഞാന്‍ അയച്ചോളാം ദേവിയെ ഞാന്‍ ഡോക്ട്റുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്.’ രാജീവിന്റെ ആത്മാര്‍ത്ഥതയിലും വിശ്വാസത്തിലും ആക്രഷ്ട്ട്നായ  ഡോ.  ഗംഗാധരന്‍ രാജീവിനു വാക്കുകൊടുത്തു വേണ്ടതെല്ലാം ചെയ്യാമെന്ന്. രാജീവ് ഗള്‍ഫിലേക്കു മടങ്ങി.ദേവിക്കു കീമോതെറാപ്പി കൊടുത്തിരുന്ന ദിവസങ്ങളിലെല്ലാം വിളിച്ചു. മുറക്കു പണം അയച്ചു. ദേവിയുടെ അസുഖം പൂര്‍ണ്ണമായും സുഖപ്പെട്ടു.
ദേവി പിന്നീട് എം. എ.യും, ബി. എഡും. പഠിച്ചു.ഇപ്പോള്‍ ടീച്ചറായി ജോലിചെയ്യുന്നു. അവര്‍ക്ക് രണ്ടുകുട്ടികളും ഉണ്ട് .
ഡോ.ഗംഗധരന്‍ രാജീവിനെ പറ്റി കുറിച്ചതിങ്ങനെ:
‘ദേവിയെ സുഖപെടുത്തിയതു എന്റെ മരുന്നല്ല; രാജീവ് തന്നെയാണു... പിടിച്ചുയര്‍ത്താന്‍ സ്നേഹമുള്ള ഒരു മനസും കൈയുമുണ്ടെങ്കില്‍ ആരും ഏതു പടുകുഴിയില്‍ നിന്നും രക്ഷപെട്ടു പോരുമെന്ന സത്യം ഞാന്‍ കണ്ടു’
       
       ബദ്ധപ്പെട്ട ലേഖനങ്ങള്‍

1 comment:

  1. ബാഹ്യമായ യാതൊരു പ്രേരണയിലുമല്ലാതെ ആന്തരികമായ ചോദനകളാല്‍ മനുഷ്യനെ അവന്റെ പവര്‍ത്തനത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് തീര്‍ച്ചയായും സമര്‍പ്പിത ഹൃദയമല്ലാതെ മറ്റെന്താണ്..?
    അറിയാതെകണ്ടു രാജീവന് സലാം വെച്ച് പോകുന്നു ഞാന്‍. ഇന്നും മനുഷ്യന്‍ ജീവിക്കുന്നു. എന്റെ ഭാഷയില്‍ എന്റെ മലയാളത്തില്‍ എന്നെന്നെ സമാധാനിപ്പിക്കുന്നു രാജീവ് ആദരം സ്നേഹാദരം.

    ReplyDelete