
അല്‍പ്പം ചരിത്രം
തൊടുപുഴ മീറ്റിനു മുന്‍പ് തിരൂരും, എറണാകുളത്തും മീറ്റണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണു ഒരിക്കല്‍ ഹരീഷേട്ടന്‍ വിളിക്കുന്നതും കര്‍ക്കിടകത്തിലെ മീറ്റിനെ പറ്റി ആലോജിക്കുന്നതും. അമ്പതില്‍ കുറയാതെ ആളുണ്ടെങ്കില്‍ മീറ്റാമെന്നു തീരുമാനിക്കുകയും അങ്ങനെ അതിനെ പറ്റിപോസ്റ്റ് ഇടുന്നതും. ഹരീഷേട്ടന്റെ പൊസ്റ്റു കണ്ടതും ചക്കകൂട്ടാന്‍ കണ്ട എന്തൊ ഒന്നില്ലെ...? അതിനെ പോലെ ഒരു പത്തറുപതു ബ്ലോഗര്‍മാര്‍ ചാടിവീഴുകയായിരുന്നു. അങ്ങനെ ജുലൈ 31നു മീറ്റ് തീരുമാനമായി. ഹരീഷേട്ടന്റെ ഒപ്പം സംഘാടകന്‍ എന്നൊരു തസ്തിക എനിക്കും ഉണ്ടായിരുന്നെങ്കിലും അനേകം ബ്ലോഗ് മീറ്റുകള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഹരീഷേട്ടനെ ഇടക്ക് ഒന്നുരണ്ടു തവണ വിളിച്ചതല്ലാതെ എനിക്ക് കാര്യമായ മറ്റു പണി ഒന്നും ഇല്ലായിരുന്നു.
അങ്ങനെ ഞാനും മീറ്റിലേക്കു...
രാവിലെ ഒന്‍പത്തുമണിക്ക് ഹാളില്‍ എത്തി സ്റ്റേജില്‍ കെട്ടാനുള്ള ബാനര്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ എന്നിവ സജ്ജീകരിക്കണം എന്ന ഹരീഷേട്ടന്റെ നിര്‍ദ്ദേശപ്രകാരം മീറ്റിന്റെ ദിവസം കുറച്ചു നേരത്തെ എണീക്കണം എന്ന വ്യാമോഹത്തോടെ അഞ്ചു മണിക്ക് വിളിച്ചെണീപ്പിക്കാനുള്ള ജോലി പ്രിയപ്പെട്ട ഫോണിനെ ഏല്‍പ്പിച്ചിട്ടാണു തലേന്നു ഉറങ്ങാന്‍ കിടന്നതെങ്കിലും അഞ്ചു മണിക്കു തന്നെ ക്രിത്യമായി എഴുന്നേറ്റു അലാറം ഓഫ് ചെയ്തു വീണ്ടും കിടന്നു. പിന്നെ കണ്ണുതുറന്നപ്പോള്‍ മണി എട്ടാകാറായി. ചാടി എഴുന്നേറ്റു പെട്ടെന്നു റെഡി ആയതിനാല്‍ മീറ്റില്‍ എന്റെ മുഖ സൗന്ദര്യത്തിനു അല്‍പ്പം കോട്ടം സംഭവിച്ചിട്ടുണ്ട് . അതു കൊണ്ടു തന്നെ മീറ്റില്‍ എന്നെക്കാള്‍ സുന്ദരന്മാരാരും ഉണ്ടാവരുതെ എന്നാഗ്രഹിച്ചുപോയി.
ബാനറും റെജിസ്ട്രേഷന്‍ ഫോമുകളും ഒക്കെയായി ഞാന്‍ ഹാളിലെത്തിയപ്പോഴെക്കും മണി ഒന്‍പതരയാകുന്നു. ഹരീഷേട്ടന്‍ ഹാളിനു മുന്‍പില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. ഹാളിനുള്ളില്‍ കടന്നപ്പോള്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ റെഡിയാക്കി ജെയിന്‍ ഓരോരുത്തരായി പോരട്ടെ എന്ന ഭാവത്തില്‍ ഇരുപ്പുണ്ടായിരുന്നു. റെജിസ്ട്രേഷന്‍ ഫോമുകള്‍ അവിടെ ഏല്‍പ്പിച്ചു ഞാന്‍ സ്റ്റേജില്‍ പോയി ബാനര്‍ കെട്ടി അപ്പോഴെക്കും ബ്ലോഗര്‍മാര്‍ ഓരോരുത്തരായി എത്തികൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ജെയിനെ പുറത്താക്കി അവിടെ യൂസഫ്പാ സ്താനം പിടിച്ചിരിക്കുന്നതു കണ്ടു. എത്തികൊണ്ടിരുന്നവര്‍ ഓരോരുത്തരായി റെജിസ്റ്റര്‍ ചെയ്തിട്ടു വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടു നിന്നു. ലതിക ചേച്ചിയുടെ നേത്രുത്വത്തില്‍ അവര്‍ എല്ലാവരും മുന്‍ സീറ്റുകളില്‍ പോയി ഇരുന്നു. പെട്ടെന്നെന്റെ മുന്നില്‍ ഒരാള്‍ ചാടി വീണു കൂതറ ഹാഷിം ആയിരുന്നു അതു. എന്താ ദേവാ ഇവിടെ നില്‍ക്കുന്നെ എന്നും ചോദിച്ചു എന്നെയും മുന്നിലെ ഒരു സീറ്റില്‍ കൊണ്ടിരുത്തി. അതുവരെ വന്നവരില്‍ അരുണ്‍ നെടുമ്മങ്ങാട്, ജിക്കു, റെജി പുത്തെന്‍പുരയ്ക്കല്‍, സപ്തവര്‍ണ്ണങ്ങള്‍ (നവീന്‍),മിക്കി മാത്യൂ, ഹബ്ബി,സങ്കല്‍പ്പങ്ങള്‍(ഹനീഷ് ലാല്‍), ഡാനി എന്നിവരെ ഒക്കെ പരിജയപ്പെട്ടു ചിലരെ ഒക്കെ നേരത്തെ അറിയാമെങ്കിലും ആദ്യമായാണു നേരില്‍ കാണുന്നതു. കുറച്ചുകഴിഞപ്പൊള്‍ ഹരീഷേട്ടന്‍ എന്നോടു പറഞ്ഞു അവര്‍ വന്നു കൊണ്ടിരിക്കുകയാണു ഉടനെ എത്തും എന്നു അവരാരൊക്കെയാണെന്നു അപ്പോള്‍ എനിക്കു മനസിലായില്ല. അതിനിടയില്‍ പനി പിടിചുകിടന്ന മത്തൊപ്പും സ്തലത്തെത്തി. അല്‍പ്പസമയം കഴിഞ്ഞതും നന്ദകുമാര്‍(നന്ദപര്‍വ്വം), പാക്കരന്‍, പുണ്യാളന്‍ തുടങ്ങി ഒരു ബാഗുംതൂക്കി വാഴക്കോടന്‍ ( മീറ്റു കഴിഞ്ഞു നേരെ വിമാനം കേറുമോ എന്തോ..? ) വരെ ഉള്‍പ്പെടുന്ന ഒരു സംഘം അങ്ങോടെത്തുകയും തൊടുപുഴ മീറ്റ് ഔത്യോഗികമായി ആരംഭിക്കുകയും ചെയ്തു.
എത്തിയപ്പോള്‍ തന്നെ മജീദിക്ക (വാഴക്കോടന്‍) മൈക്കു കരസ്തമാക്കി വാഴക്കോടന്‍ സ്റ്റൈലില്‍ പരിപാടിക്കു തുടക്കം കുറിച്ചു. ഓരോരുത്തരെയും വേദിയില്‍ വിളിച്ചു നര്‍മ്മത്തില്‍ ചാലിച്ച ചോദ്യങ്ങളിലൂടെ പരിജയപെട്ടും മറ്റുള്ളവര്‍ക്കു പരിജയപെടുത്തിയും വാഴക്കോടന്റെ നേത്രുത്വത്തില്‍ മീറ്റ് മുന്നോട്ടുപോയി.ഇട്ക്കു സദസ്യരില്‍ നിന്നുള്ള ചോദ്യശരങ്ങള്‍ക്ക് ചില മിമിക്രികളിലൂടെയും നര്‍മ്മത്തിലൂടെയും വാഴക്കോടന്‍ നല്‍കിയ മറുപടികള്‍ എല്ലാവരെയും പൊട്ടിചിരിയിലേക്കാനയിച്ചു. ഒരോരുത്തരും വേദിയില്‍ സ്വയം പരിജയപെടുത്തുന്നതും അസ്താനത്തുള്ള വാഴക്കോടന്റെയും സദസ്യരുടെയും കമന്റുകളും ചോദ്യങ്ങളും മീറ്റിനെക്കുടുതല്‍ ആസ്വാതനകരമാക്കി. പങ്കെടുത്ത ഓരോരുത്തരുടെയും ഓര്‍മ്മകളില്‍ എന്നും മായാത്തചിത്രങ്ങളായി മാറുകയായിരുന്നു തൊടുപുഴ മീറ്റിലെ ഓരോമുഹൂര്‍ത്തങ്ങളും
പരിജയപെടലിനു ശേഷം കൊച്ചി മീറ്റിലെ ഫോട്ടോമത്സരവിജയികള്‍കക്കുള്ള സമ്മാനദാന ചടങ്ങ് ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം വാഴക്കോടന്റെ കരോക്കെ ഗാനമേളക്കായി ഒരു സി.ഡി കോപ്പി ചെയ്യാന്‍ വീടുവരെ പൊയതിനാല്‍ സമ്മാനദാനം കാണാന്‍ സാധിച്ചില്ല. ഞാന്‍ തിരിച്ചെത്തിയപ്പൊഴെക്കും എല്ലാവരും നാസറിക്കയുടെ കൈപുണ്യം വിളിച്ചോതുന്ന നാസറിക്കാ സ്പെഷ്യല്‍ ബിരിയാണിയുമായുള്ള മല്‍പിടുത്തത്തിലായിരുന്നു. ചിലരോക്കെ പിരിഞു പോയിരുന്നു. ചിലര്‍ അവിടിവിടെയായി കൂടിയിരുന്നു എന്തൊക്കെയൊ ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. ഹബ്ബി, ഹരീഷേട്ടന്‍, റെജി പുത്തെന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ ക്യാമറയുമായി ഓടിനടന്നു പടം പിടിക്കുന്നതിരക്കിലായിരുന്നു. കരോക്കെ ഇട്ടു പാടാന്‍ വെമ്പിനിന്ന വാഴക്കോടന്‍ മജീദിക്കക്കു പാട്ടുപാടില്ലാത്ത ഒരു ഡി.വി.ഡി പ്ലയര്‍ പണി പടിക്കാന്‍ ഏല്‍പ്പിച്ചിട്ടു ഞാന്‍ സ്റ്റേജില്‍ നിന്നും മുങ്ങി. പിന്നെ പൊങ്ങിയതു ബിരിയാണി വിളംബുന്ന നാസറിക്കയുടെ മുന്നില്‍. ബിരിയാണി ആസ്വതിച്ചു അകത്തക്കുന്നതിനിടയില്‍ ഒളികണ്ണിട്ടു സ്റ്റേജില്‍ നോക്കിയപ്പൊള്‍ മജീദിക്ക ഡി.വി.ഡി പ്ലയറില്‍ കരൊക്കെ പാടിക്കാനുള്ള ശ്രമത്തിലായിരുന്നു കൂടെ ഹരീഷേട്ടനും ഉണ്ടായിരുന്നു. ഇടക്കെപ്പോഴോ മൈക്കിലൂടെ മജീദിക്ക പറയുന്നതു കേട്ടു “ ദേവാ ഇതു വര്‍ക്കാകുന്നില്ലാ..” ബിരിയാണിയുടെ ടേസ്റ്റില്‍ ആ ശബ്ദം അലിഞു പോയതു കൊണ്ട് ഞാനൊന്നും കേട്ടില്ല.
ബിരിയാണി കഴിച്ചതിനു ശേഷം ഞാന്‍ പൊങ്ങിയതു ഗൂഗിള്‍ ബസ്സിനെ കുറിച്ചു ചര്‍ച്ചചെയ്യുന്ന കുറച്ചു ബുദ്ധിജീവികളുടെ ഇടയിലായിരുന്നു. പാക്കരന്‍, മത്തായി, നല്ലീ, പുണ്യാളന്‍, നന്ദകുമാര്‍, നിശി തുടങ്ങിയവര്‍ ജിക്കുവിനു ബസ്സിനെകുറിച്ചെന്തോക്കെയൊ ക്ലാസെടുക്കുകയാണു. അപ്പോഴാണു ഹബ്ബി വന്നു എന്റെ മാത്രം ഫോട്ടോ കിട്ടിയില്ലാ എന്നും പറഞ്ഞു എന്നെ അവിടുന്നു പിടിച്ചോണ്ടു പോകുന്നതു. പിന്നീടവിടെ പടം പിടുത്തക്കാരുടെ മത്സരമായിരുന്നു. ഹരീഷേട്ടന്‍ നന്ദേട്ടന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഞാനും മസിലുപിടിച്ചു എല്ലാവര്‍ക്കൊപ്പവും പടം പിടിച്ചു. ഇതിനിടയില്‍ മജീദിക്ക എല്ലാവര്‍ക്കും നന്ദിയും ക്രിതഞതയുമൊക്കെ രേഖപെടുത്തി പോകാനായി ബാഗും തൂക്കി ഇറങ്ങി അങ്ങനെ മജീദിക്കക്കോപ്പവും ഒരു പടമെടുത്തു അദ്ധേഹത്തെയും യാത്രയാക്കി അങ്ങനെ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുറെ നിമിക്ഷങ്ങള്‍ സമ്മാനിച്ച തൊടുപുഴമീറ്റ് വേദിയില്‍ നിന്നും എല്ലാവരും അവരവരുടെ തിരക്കുകളിലേക്കു മടങ്ങി.
ചിത്രങ്ങളും അനുബന്ധപോസ്റ്റുകളും കാണാന്‍ ഈ ബ്ലോഗുകള്‍ നോക്കു
കല്ല്യാണസൗഗന്ധികം
കാട്ടുകുതിര
കല്ല്യാണസൗഗന്ധികം
കാട്ടുകുതിര
വീഡിയൊ വരുന്നതു വരെ ഒരു ചെറു മരുന്ന് എന്റെ മൊബൈലില്‍ പകര്‍ത്തിയതാണു ഈ വീഡിയോ അതുകൊണ്ട് വ്യക്ത്തതകുറവാണ്
പ്രിയപെട്ടവരെ ഇവിടെ ഉണ്ടായിരുന്ന കമന്റുകള്‍ ഞാന്‍ മനപൂര്‍വം ഡിലീറ്റ് ചെയ്തതല്ല ഇവിടെ ഡിസ്കസ് കമന്റ് ആഡോണ്‍ ആണ് ഉപയോഗിച്ചിരുന്നത് അത് മാറ്റിയപ്പോള്‍ കമന്‍റുകളും കൂടെ പോയി ക്ഷമിക്കുക
ReplyDelete