Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

കുലുങ്ങുന്ന ഇടുക്കിയും കുലുങ്ങാത്ത അധികൃതരും

പ്രധാനവാര്‍ത്തകള്‍-
   മുല്ലപെരിയാര്‍ അണകെട്ട് തകര്‍ന്നു ഇടുക്കി ഏറണാകുളം ജില്ലകള്‍ ഇന്നി ഓര്‍മ്മകള്‍ മാത്രം കേരളം കണ്ട ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തത്തില്‍ ഒലിച്ചുപോയത് നാല് ജില്ലകളിലെ ലക്ഷകണക്കിന് ജനങ്ങളുടെ സ്വപ്നങ്ങളും സ്വത്തുവകകളും ഒപ്പം ജീവനും
save mullaperiyar dam save nature
ഏതുനിമിഷവും ഒലിച്ചുപോയേക്കാവുന്ന ഒരു ഇടുക്കിക്കാരന്റെ ആകുലതകളോടെയാണ് ഞാനിതെഴുതുന്നത് വരും നാളുകളില്‍ കേരളം മാധ്യമങ്ങളിലൂടെ കാണാന്‍ സാധ്യതയുള്ള ഒരു ദുരന്ത വാര്‍ത്തയുടെ അക്ഷര രൂപമാണ്‌ ഞാന്‍ മുകളില്‍ എഴുതിയ വരികള്‍.ഒരു വിലയും കല്‍പ്പിക്കാത്ത കുറെ ജീവിതങ്ങള്‍ ഇവിടെ ആ നിമിഷത്തിനു കാത്തിരിക്കുന്നു
ഇടുക്കിയില്‍ ഭൂമി ഓരോ തവണ വിറകൊള്ളുംമ്പോഴും ഏതുനിമിഷവും സംഭവിച്ചേക്കാവുന്ന ഒരു ദുരന്തത്തിന് കാതോര്‍ത്ത് മുല്ലപെരിയരിലെയും സമീപത്തെയും ജനങ്ങളുടെ മനസും ഹൃദയവും അതിലേറെ വിറക്കുകയാണ്.പ്രവചനത്തിന് അതീനമല്ലാത്ത ഭൂകമ്പങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന വസ്തുതയില്‍, മുല്ലപെരിയാര്‍ അണകെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ ഭീകരത എത്രമാത്രം വലുതാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാത്തിലും ഉപരി അതികാരികള്‍ക്കും അറിയാം എന്നിട്ടും ഇക്കാര്യത്തില്‍ മന്ദത ബാധിച്ച സമീപനം വച്ചു പുലര്‍ത്തുന്നത് എന്തുകൊണ്ട് എന്നത് മനസിലാകുന്നില്ല.
ഇടുക്കിയില്‍ ഭൂമി ഓരോ തവണ വിറകൊള്ളുംമ്പോഴും ഏതുനിമിഷവും സംഭവിച്ചേക്കാവുന്ന ഒരു ദുരന്തത്തിന് കാതോര്‍ത്ത് മുല്ലപെരിയരിലെയും സമീപത്തെയും ജനങ്ങളുടെ മനസും ഹൃദയവും അതിലേറെ വിറക്കുകയാണ്.പ്രവചനത്തിന് അതീനമല്ലാത്ത ഭൂകമ്പങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന വസ്തുതയില്‍, മുല്ലപെരിയാര്‍ അണകെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ ഭീകരത എത്രമാത്രം വലുതാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാത്തിലും ഉപരി അതികാരികള്‍ക്കും അറിയാം എന്നിട്ടും ഇക്കാര്യത്തില്‍ മന്ദത ബാധിച്ച സമീപനം വച്ചു പുലര്‍ത്തുന്നത് എന്തുകൊണ്ട് എന്നത് മനസിലാകുന്നില്ല.
save idukki save people
നാലുജില്ലകളില്‍ ഉള്‍പെടുന്ന ലക്ഷകണക്കിന് ജനങ്ങളുടെ ജീവനെ നോട്ടമിട്ടുകൊണ്ട് ഭൂമി ഇളകിയാടുമ്പോള്‍ ഇളകാത്ത അതികാര കസേരകളിലിരുന്നു ദുരന്തം നടന്നാല്‍ എന്തുചെയ്യും എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മുന്‍പില്‍ അസ്തമിക്കാന്‍ പോകുന്നത് കുറെ ഏറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. നാലുജില്ലകളിലെ ജനങ്ങള്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലത്തിലാണ്.
ഈ നിമിഷവും സംഭവിക്കാവുന്ന ഒരു വന്‍ ദുരന്തത്തിനുമുന്നില്‍ ചിന്തിച്ചുനില്‍ക്കാന്‍ ഒരുമാത്ര സമയം പോലും നമുക്കില്ല.
ബലിനല്‍കാന്‍ വിധിക്കപെട്ടവന് ഉപദേശത്തിന്റെയോ ആശ്വാസ വാക്കുകളുടെയോ ആവശ്യം ഇല്ല. അവന്റെ വിധി തിരുത്താന്‍ കഴിയുന്ന പ്രവര്‍ത്തിയാണവിടെ ആവശ്യം.  ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ക്ക്മാത്രമേ ഇവിടെ പ്രാധാന്യമുള്ളൂ, അതെ ആവശ്യമുള്ളൂ. ലക്ഷങ്ങള്‍ ചിലവഴിച്ചു ഇവിടെ ഉണ്ടായ ചലനങ്ങളെപറ്റി പഠനം നടത്താന്‍ നമുക്ക് സമയമില്ല. വേണ്ടപെട്ട അതികാരികളില്‍ നിന്നും പ്രദേശവാസികള്‍ നാടകീയമായ അവഗണനയല്ലേ അനുഭവിക്കുന്നത്.
build new dam save idukki
മുല്ലപെരിയാര്‍ ഡാമിന്റെ തകര്‍ച്ചയില്‍ പാഞ്ഞോഴുകുന്ന ജലത്തെ അതിജീവിക്കാന്‍ ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിക്ക് കഴിയില്ല. ഇടുക്കി ജലസംഭരണിക്ക് പിന്നാലെ കുളമാവ്, ചെറുതോണി ,മലങ്കര എന്നീ ഡാമുകളും സംഹാര താണ്ഡവമാടും.
അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകാവുന്ന ദുരന്തം ചിന്തകല്‍ക്കോ വാക്കുകല്‍ക്കോ എത്രയോ മേലെ ആണ്. എത്രയും വേഗം ദുരന്തത്തിന്റെ തീവ്രതയെ കുറക്കാന്‍ ആവശ്യമായ നടപടികള്‍ എല്ലാം ചെയ്യുക എന്നതുമാത്രമാണ് നമുക്കുമുന്നിലുള്ള  പോംവഴി. ആ കടമ ഇവിടുത്തെ ജനങ്ങളുടെതും ഒപ്പം മാധ്യമങ്ങളുടെതും കൂടിയാണ്. വലിയൊരു ദുരന്തത്തെ തല്‍സമയം ആഘോഷമാക്കിമാറ്റാന്‍ മാധ്യമങ്ങളും ശ്രമിക്കാതിരിക്കുക.
അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകാവുന്ന ദുരന്തം ചിന്തകല്‍ക്കോ വാക്കുകല്‍ക്കോ എത്രയോ മേലെ ആണ്. എത്രയും വേഗം ദുരന്തത്തിന്റെ തീവ്രതയെ കുറക്കാന്‍ ആവശ്യമായ നടപടികള്‍ എല്ലാം ചെയ്യുക എന്നതുമാത്രമാണ് നമുക്കുമുന്നിലുള്ള  പോംവഴി. ആ കടമ ഇവിടുത്തെ ജനങ്ങളുടെതും ഒപ്പം മാധ്യമങ്ങളുടെതും കൂടിയാണ്. വലിയൊരു ദുരന്തത്തെ തല്‍സമയം ആഘോഷമാക്കിമാറ്റാന്‍ മാധ്യമങ്ങളും ശ്രമിക്കാതിരിക്കുക.
ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.ദുരന്തങ്ങള്‍ സംഭവിച്ചതിനു ശേഷം അനുശോചിച്ചതുകൊണ്ടോ ദു:ഖം പ്രകടിപ്പിച്ചതുകൊണ്ടോ നഷ്ടങ്ങള്‍ നികത്തനാകില്ലല്ലോ! അടിയും കൊണ്ട് പുളിയും കുടിച്ചു പണവും കെട്ടിവച്ചു എന്ന പഴമൊഴിപോലെ ആകാതിരിക്കട്ടെ നാലുജില്ലകളിലെ ലക്ഷങ്ങളുടെ ഭാവി.
വേണ്ടത് വേണ്ടപ്പോള്‍ ചെയ്യാതെ അതിന്റെ ദോഷ വശങ്ങള്‍ അനുഭവിച്ചതിന് ശേഷമല്ലല്ലോ പ്രതിവിധി ചെയ്യേണ്ടത്.ബാഹ്യവീക്ഷണത്തില്‍ മനസിലാക്കുന്നതിനെക്കാള്‍ ഭയാനകമായിരിക്കും ദുരന്തത്തിന്റെ യഥാര്‍ത്തമുഖം എന്ന് ജനങ്ങളും ബോധവാന്മാരായിരിക്കണം
ആകാശം വീഴുമെന്നു കരുതി മുട്ട് കൊടുക്കുന്ന പോലെ നിസാരമല്ല ഇത്. ഈ സാഹചര്യത്തില്‍ ദീര്‍ഘദ്രിഷ്ട്ടിയോടെ വിവേചന ബുദ്ധിയോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യാനാകുന്നത് ചെയ്യുക.
മലനിരകളാലും വൃക്ഷലതാതികലലും മനോഹരമായ പച്ചപട്ടുടുത്ത ഇടുക്കി ഇന്നി എന്റെ ഓര്‍മ്മകളില്‍ പോലും ഉണ്ടാകില്ലല്ലോ.... കാരണം ഞാനും ...!!!
തങ്ങളുടെ ജീവന്‍ എവിടെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കും എന്നറിയാത്ത ലക്ഷകണക്കി നാളുകള്‍ ക്കൊപ്പം പ്രളയ ജലത്തില്‍ ഇല്ലാതായില്ലെങ്കില്‍, ശ്വാസം കിട്ടാതെ ചെളിമണ്ണിനടിയില്‍ ഒടുങ്ങിയില്ലെങ്കില്‍ വീണ്ടും കാണാം...
നഷ്ട്ടപെടാന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രതീക്ഷകള്‍ക്കും മേലെ സര്‍വ്വേശ്വരന്‍ എന്ന ആ വലിയ പ്രതീക്ഷയില്‍ ഭയപെടുന്നതൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന ആത്മവിശ്വാസത്തോടെ devan thodupuzha

11 comments:

  1. ഇനിയുമുണ്ട് ഒരു ഡാം കൂടി..ഭൂതത്താൻ കെട്ട്

    ബലമായി ഡാം നിർമിക്കുക എന്നതേ മാർഗ്ഗമുള്ളൂ..
    അതിനു നമ്മുടെ ഭരണാധികാരികൾക്ക് ആമ്പിയറുണ്ടെങ്കിൽ..
    നമുക്കിനിയും കാണാം..!

    ReplyDelete
  2. അയ്യോ ....ഞാന്‍ വായിച്ചതു മുഴുവന്‍ എല്ലാം ഇതാണല്ലോ ....എനിക്ക് പേടിയാകുന്നു ട്ടോ ..ഒന്നും സംഭവിക്കാതിരിക്കട്ടെ ....ഞാനും ചാച്ചുവും എന്തായാലും പ്രാര്‍ത്ഥിക്കും

    ReplyDelete
  3. ഒന്നും സംഭവിക്കാതിരിക്കട്ടെ....

    എന്ന് പ്രാര്‍ത്ഥിക്കാം..പ്രതികരിക്കാം ... അത്രയെല്ലേ നമുക്ക് പറ്റുകയുള്ളൂ...

    ReplyDelete
  4. താങ്കളുടെ ആ അവസാന വരികള്‍ മനസ്സില്‍ അതീവ വേദനയുളവാക്കുന്നു. നമ്മുടെ ഭരണാധികാരികള്‍ക്ക് ദീര്‍ഘദൃഷ്ടി നല്‍കണേ എന്നല്ലാതെ എന്ത് പ്രാര്‍ഥിക്കാന്‍ കഴിയും??
    മുല്ലപ്പെരിയാര്‍ ഡാമിലേക്കാള്‍ കൂടുതല്‍ മുതലക്കണ്ണീര്‍ ഉണ്ടല്ലോ അവര്‍ക്ക് ഒഴുക്കിവിടാന്‍!!

    അക്ഷരത്തെറ്റുകള്‍ ഉണ്ട് ഉദാ: അതീനം(അധീനം) , (അതികാരികള്‍)അധികാരികള്‍ മുതലായവ....

    ReplyDelete
  5. ‎ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍
    'എച്ചില്‍ കൂനകള്‍' അടയാളം,
    കാണിക്കുമ്പോള്‍,

    'വിരേചന നയ'മില്ലാത്ത കുറവിനെ
    'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
    അഥവാ, ഒഴുക്കികളയുമെന്ന്..!

    പൂമുഖവും കടന്നു..
    ചില്ല് കൂട്ടില്‍ നിന്നും
    വാര്‍ത്താവതാരകന്റെ,
    പതിവ് 'ഓക്കാനം'..!

    ReplyDelete
  6. ദൈവം കാക്കട്ടെ എന്ന് പ്രാര്‍ഥിക്കാം...സന്ദര്‍ഭോചിതമായ പ്രതികരണം.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഒന്നും സംബവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം

    ReplyDelete
  9. പൊട്ടാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഡാം... അതിനെ കണ്ടില്ലെന്നു നടിക്കുന്ന ഭരണാധികാരികള്‍... ഇതിലേതാണ് കൂടുതല്‍ അപകടകരം...??

    ReplyDelete
  10. നമുക്ക് എന്തു ചെയ്യാന്‍ ആവും എന്നു കൂടി ചിന്തിക്കാം .

    ReplyDelete
  11. പ്രാര്‍ത്ഥിക്കാം പ്രതികരിക്കാം ...ആശംസകള്‍ ...

    ReplyDelete